ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യ​യെ കു​ടു​ക്കി​യ​ത് സെ​ല്‍​ഫി; ഒ​ളി​യി​ടം ഒ​രു​ക്കി​യ​വ​ര്‍​ക്കെ​തി​രേ കേ​സി​ല്ല

 പാ​ല​ക്കാ​ട്: ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യ കു​ടു​ങ്ങി​യ​ത് കൂ​ട്ടു​കാ​രി​യോ​ട് ഒ​പ്പം എ​ടു​ത്ത സെ​ല്‍​ഫി​യെ തു​ട​ര്‍​ന്ന്. ഈ ​സെ​ല്‍​ഫി​യെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​യി​ടം ക​ണ്ടെ​ത്തി​യ​ത്.

ഫോ​ണ്‍ രേ​ഖ​ക​ള്‍ പി​ന്‍​തു​ട​ര്‍​ന്ന് എ​ത്തി​യ പോ​ലീ​സ് ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ്യ​യു​മൊ​ന്നി​ച്ചു​ള്ള സെ​ല്‍​ഫി ക​ണ്ടെ​ത്തി. ഇ​ത് നാ​ലു​ദി​വ​സം മു​മ്പ് എ​ടു​ത്ത​താ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ വി​ദ്യ വ​ല​യി​ലാ​കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ​മ​യ​ത്ത് സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ലൂ​ടെ​യാ​ണ് വി​ദ്യ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞി​രു​ന്ന​ത്. ഈ ​ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്തി​യാ​ണ് വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ​ത​ത്.

വി​ദ്യ​യ്ക്ക് ഒ​ളി​യി​ടം ഒ​രു​ക്കി​യ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

Related posts

Leave a Comment