ബ്രൂ​ണോ  നീ ഞങ്ങളുടെ ചങ്കായി​രു​ന്നു… പതിനാലു വർഷം നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന  നായ വിടവാങ്ങി; അന്തവിശ്രമം ഒരുക്കി പൊൻകുന്നത്തെ നാട്ടുകാർ


പൊ​ൻ​കു​ന്നം: പതിനാ ലു വ​ർ​ഷ​മാ​യി എ​ല്ലാ​വീ​ടു​ക​ളി​ലും നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന നാ​യ​യു​ടെ വേ​ർ​പാ​ടി​ൽ നൊ​മ്പ​ര​പ്പെ​ട്ട് നാ​ട്ടു​കാ​ർ. ബ്രൂ​ണോ എ​ന്നു പേ​രി​ട്ട് എ​ല്ലാ​വീ​ട്ടി​ലും സ്‌​നേ​ഹം പ​ങ്കി​ട്ട ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യ​യ്ക്ക് നാ​ട്ടു​കാ​ർ അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

പൊ​ൻ​കു​ന്നം ടൗ​ൺ​ഹാ​ൾ-​ലൈ​ബ്ര​റി​പ്പ​ടി റോ​ഡി​ലെ താ​മ​സ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട നാ​യ പ്രാ​യാ​ധി​ക്യം മൂ​ല​മാ​ണ് ച​ത്ത​ത്. അ​ടു​ത്തി​ടെ ഒ​രു കാ​ർ ത​ട്ടി​ പരിക്കേ​റ്റി​രു​ന്നു.

ഒ​രു​കാ​ലി​ന് വൈ​ക​ല്യ​മു​ള്ള നാ​യ​യെ ആ​രോ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് ക​രു​തു​ന്നു. പ്ര​ദേ​ശ​ത്തെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന്‍റെ പി​ന്നാ​ലെ എ​ല്ലാ വീ​ട്ടി​ലു​മെ​ത്തി​ത്തു​ട​ങ്ങി​യ അ​വ​ന് നാ​ട്ടു​കാ​രാണ് ബ്രൂ​ണോ​ എന്ന പേരിട്ടത്.

എല്ലാ വീ​ട്ടുകാരും ബ്രൂ​ണോ​യ്ക്ക് ബി​സ്‌​ക​റ്റും മ​റ്റ് ഭ​ക്ഷ​ണ​വും ദി​വ​സ​വും ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ പ്രി​യ​പ്പെ​ട്ട വീ​ടു​ക​ളി​ലെ​ല്ലാം ദി​വ​സ​ം ഒ​രു​ത​വ​ണ​യെ​ങ്കി​ലും ബ്രൂണോ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ളി​ക്കൂ​ട്ടു​കാ​ര​നു​മാ​യി​രു​ന്നു.

അ​ടു​ത്തി​ടെ അ​വ​ശ​ത​യാ​യ​തോ​ടെ മി​ക്ക വീ​ട്ടു​കാ​രും അ​വ​ന് കൂ​ടു​ത​ൽ പ​രി​ച​ര​ണം ന​ൽ​കിയിരുന്നു. 25 വീ​ടു​ക​ളി​ലെ​ങ്കി​ലും നി​ത്യ​വും എ​ത്തി​യി​രു​ന്ന ബ്രൂണോ എല്ലാവരുടെയും നൊ​മ്പ​ര​മാ​യി മാറിയിരിക്കുകയാണിപ്പോൾ.

Related posts

Leave a Comment