എന്നെ തടിച്ചിയെന്നു വിളിക്കുന്നവര്‍ക്ക് സത്യാവസ്ഥ അറിയില്ല;കഴിഞ്ഞ ഏതാനും വര്‍ഷമായി തനിക്ക് ഗുരുതരമായ ഹോര്‍മോണ്‍ പ്രശ്‌നമുണ്ടെന്ന വെളിപ്പെടുത്തലുമായി നടി വിദ്യാ ബാലന്‍…

സ്ലിം ബ്യൂട്ടി ആയാലേ സിനിമയില്‍ നിലനില്‍പ്പുള്ളൂ എന്ന വിശ്വാസമുള്ള ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ ഇരയാണ് നടി വിദ്യാബാലന്‍. ശരീരഭാരം കുറയ്ക്കാതെ തന്നെ വ്യത്യസ്ഥമായ കഥാപാത്രങ്ങളിലുടെ ജനപ്രിയത നേടിയ വ്യക്തിയാണ് വിദ്യ. എന്നാല്‍ അമിത വണ്ണം മൂലം താരം നിരവധി തവണ പലരില്‍ നിന്നും അപമാനം നേരിട്ടുമുണ്ട്. അങ്ങനെ തന്നെ തടിച്ചി എന്നു വിളിച്ച് പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ഇപ്പോള്‍.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്‌നത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാമോ. ഞാന്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? എന്നും വിദ്യ ചോദിക്കുന്നു.

എനിക്ക് ചെറുപ്പം മുതല്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ട്. ആളുകള്‍ തടി കുറയ്‌ക്കെന്ന് സമര്‍ദ്ദം ചെലുത്തുമ്പോള്‍ ഈ പ്രശ്‌നം കൂടുകയല്ലാതെ കുറയാറില്ല. കൗമാരക്കാരായ ആളുകള് എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട് എന്തുകൊണ്ട് പിന്നെ നീ തടി കുറയ്ക്കുന്നില്ല എന്ന്. തടി കൂടുന്നത് കാണുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കുറച്ചുകാലത്തേയ്ക്ക് ഹോര്‍മോണ്‍ പ്രശ്‌നം കുറയും, പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടുമെന്ന് വിദ്യ പറയുന്നു.

മെലിയുന്ന അവസരത്തില്‍പ്പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററില്‍ എന്റെ സീന്‍ വരുമ്പോള്‍ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തില്‍ നോക്കിപ്പോയാല്‍ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസന്മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ മുന്‍വിധിയോടെ സംസാരിക്കുന്നവരെ ഇംഗ്ലീഷില്‍ ഒരു ചീത്ത വിളിക്കാനാണ് തനിക്ക് തോന്നുന്നതെന്നും നടി പറയുന്നു.

Related posts