തിരക്കേറിയ റോഡിൽ അ​പ​ക​ട​ഭീ​ഷ​ണി​യു​മാ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ; സു​ര​ക്ഷാ​വേ​ലി നിർമിക്കണമെന്ന് കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ

തു​റ​വൂ​ർ: തി​ര​ക്കേ​റി​യ റോ​ഡി​ൽ സു​ര​ക്ഷാ​വേ​ലി​യി​ല്ലാ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടും ഗൗ​നി​ക്കാ​തെ വൈ​ദ്യു​തി അ​ധി​കൃ​ത​ർ. ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു​ള്ള പൊ​ന്നാം​വെ​ളി മേ​നാ​ശേ​രി റോ​ഡി​ൽ കോ​ത​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ നാ​ട്ടു​കാ​ർ​ക്ക് വി​ല്ല​നാ​കു​ന്ന​ത്.

റോ​ഡി​ൽ പാ​ലം ക​ട​ന്ന് കി​ഴ​ക്കു​നി​ന്ന് വ​ള​വ് തി​രി​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വ​ശം ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ത​ട്ടി ഉ​ര​യു​ന്ന​തും തീ​പ്പൊ​രി ഉ​യ​രു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. ഏ​ത് സ​മ​യ​ത്തും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ദേ​ശീ​യ പാ​ത​യി​ലെ പൊ​ന്നാം​വെ​ളി ടൗ​ണി​ലും മാ​ർ​ക്ക​റ്റി​ലും എ​ത്താ​നു​ള്ള എ​ളു​പ്പ​മാ​യ റോ​ഡി​ലൂ​ടെ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നൂ​റ് ക​ണ​ക്കി​ന് പേ​രാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ​ട്ട​ണ​ക്കാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള​താ​ണ് ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​ർ.

അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് സു​ര​ക്ഷാ​വേ​ലി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ അ​ധി​കൃ​ത​രെ പ​ല​ത​വ​ണ വൈ​ദ്യു​തി ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Related posts