ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ 12ാം നൂ​റ്റാ​ണ്ടി​ലെ പു​രാ​ത​ന വി​ഗ്ര​ഹം ന്യൂ​യോ​ർ​ക്കി​ൽ! കാണാതായത് അഞ്ച് ദശകം മുമ്പ്‌

ന്യൂ​യോ​ർ​ക്ക്: അ​ഞ്ച് ദ​ശ​കം മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ 12ാം നൂ​റ്റാ​ണ്ടി​ലെ പു​രാ​ത​ന വി​ഗ്ര​ഹം ന്യൂ​യോ​ർ​ക്കി​ൽ.

കും​ഭ​കോ​ണം ത​ണ്ടാ​ൻ​തോ​ട്ട​ത്തെ ന​ട​ന​പു​രേ​ശ്വ​ര​ർ ശി​വ ക്ഷേ​ത്ര​ത്തി​ലെ പാ​ർ​വ​തി വി​ഗ്ര​ഹ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലെ ബോ​ൺ​ഹാം​സ് ലേ​ല സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ലേ​ല സ്ഥാ​പ​ന​മാ​ണ് ബോ​ൺ​ഹാം​സ്. ചെ​മ്പ്-​അ​ലോ​യ് ലോ​ഹ​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് ഈ ​വി​ഗ്ര​ഹം. ഇ​തി​ന് ഏ​ക​ദേ​ശം 52 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്.

1971 ൽ ​ആ​ണ് വി​ഗ്ര​ഹം കാ​ണാ​താ​യെ​ന്ന് കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ത്. എ​ന്നാ​ൽ വി​ഗ്ര​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

2019 ൽ ​ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ വീ​ണ്ടും പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു.

ഐ​ഡ​ൽ വിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം.​ചി​ത്ര അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് കേ​സ് വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​വി​ധ മ്യൂ​സി​യ​ങ്ങ​ളി​ലും ലേ​ല​ശാ​ല​ക​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വി​ഗ്ര​ഹം ബോ​ൺ​ഹാം​സ് ലേ​ല‌ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment