റി​ലീ​സ് മാ​റ്റി​വ​ച്ച ധ്രു​വ​ന​ച്ച​ത്തി​ര​ത്തി​ന് ബു​ക്ക് മൈ ​ഷോ​യി​ൽ 9.1റേ​റ്റിം​ഗ്; പോ​സ്റ്റ് പ​ങ്കു​വെ​ച്ച് വി​ജ​യ് ബാ​ബു

ആ​രാ​ധ​ക​ർ‌ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത് ചി​യാ​ൻ വി​ക്രം നാ​യ​ക​നാ​കു​ന്ന ധ്രു​വ​ന​ച്ച​ത്തി​രം.

ന​വം​ബ​ർ 24ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും റി​ലീ​സ് ‌ നീ​ട്ടി വെ​ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​വെ​ച്ച​താ​യി സം​വി​ധാ​യ​ക​ൻ ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ അ​റി​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. റി​ലീ​സ് മാ​റ്റി​വെ​ച്ച ചി​ത്ര​ത്തി​ന് ബു​ക്ക് മൈ ​ഷോ​യി​ൽ അ​വ​ലോ​ക​ന​ങ്ങ​ളും റേ​റ്റിം​ഗു​ക​ളും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ജ​യ് ബാ​ബു കു​റി​ച്ച​ത്.

ഒ​പ്പം സ്ക്രീ​ൻ ഷോ​ട്ടും ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. റി​ലീ​സ് ചെ​യ്യാ​ത്ത ഒ​രു സി​നി​മ​യ്ക്ക് 9.1 റേ​റ്റിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് വി​ജ​യ് ബാ​ബു കു​റി​ച്ചു. ആ​പ്പി​ന്‍റെ സ്‌​ക്രീ​ൻ ഷോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള​ള കു​റി​പ്പാ​ണ് താ​രം പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment