ഗ​ർ​ഭി​ണി​യാ​യ പ​രി​ചാ​രി​ക​യ്ക്ക് ടി​പ്പ് ന​ൽ​കി​യ​ത് ഒ​രു ല​ക്ഷം രൂ​പ; വൈ​റ​ലാ​യി വീ​ഡ​യോ

വെ​യി​റ്റ​ർ​മാ​ർ​ക്ക് ടി​പ്പ് ന​ൽ​കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ൽ ഒ​രു വ​ർ​ഷം മു​മ്പ് ഒ​രു കൂ​ട്ടം സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​മി​ച്ച് ഗ​ർ​ഭി​ണി​യാ​യ പ​രി​ചാ​രി​ക​യ്ക്ക് ടി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​തി​ശ​യി​പ്പി​ക്കു​ന്ന തു​ക കേ​വ​ലം 100 ഡോ​ള​റോ 500 ഡോ​ള​റോ ആ​യി​രു​ന്നി​ല്ല, അ​ത് 1300 ഡോ​ള​റാ​യി​രു​ന്നു. അ​താ​യ​ത് ഇ​ന്ത്യ​ൻ ക​റ​ൻ​സി​യി​ൽ ഒ​രു ല​ക്ഷം. ഈ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ നി​മി​ഷ​ത്തി​ന്‍റെ വീ​ഡി​യോ അ​ടു​ത്തി​ടെ ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ വീ​ണ്ടും പ​ങ്കി​ട്ടു.

ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യി​ൽ, മേ​ശ​യ്ക്ക​രി​കി​ൽ ഇ​രി​ക്കു​ന്ന ഒ​രാ​ൾ ഗ​ർ​ഭി​ണി​യാ​യ പ​രി​ചാ​രി​ക​യോ​ട് ചോ​ദി​ക്കു​ന്നു, “നി​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ടി​പ്പ് എ​ത്ര​യാ​ണ്?”. അ​വ​ൾ പ്ര​തി​ക​രി​ക്കു​ന്നു, “100 ഡോ​ള​ർ.” അ​വ​ളു​ടെ ടി​പ്പി​നാ​യി താ​നും സു​ഹൃ​ത്തു​ക്ക​ളും ഒ​രു​മി​ച്ച് കു​റ​ച്ച് പ​ണം സ്വ​രൂ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ ​മ​നു​ഷ്യ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു.

അ​വ​ർ അ​വ​ൾ​ക്ക് 1300 ഡോ​ള​ർ ന​ൽ​കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​മ്പോ​ൾ വൈ​കാ​രി​ക നി​മി​ഷ​ത്തി​ലേ​ക്ക് സം​ഭ​വം എ​ത്തി. തു​ട​ർ​ന്ന് അ​വ​ളു​ടെ ക​ണ്ണു​ക​ൾ സ​ന്തോ​ഷം കൊ​ണ്ട് നി​റ​ഞ്ഞൊ​ഴു​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വീ​ഡി​യോ ക​ണ്ട​തി​ന് ശേ​ഷം പ​ല​രും സം​ഭ​വം ചി​ത്രീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മെ​ത്തി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment