ബന്ധങ്ങൾ എല്ലാറ്റിനും മുകളിലാണ്. കഴിഞ്ഞ രണ്ടു വർഷമായി വളർന്നുവരികയാണ്. ജീവിക്കാനും പഠിച്ചു. അതിനുമുമ്പ്, ഇങ്ങനെയായിരുന്നില്ല. മനസ് തുറന്ന് വിജയ് ദേവ്രക്കൊണ്ട.
കഴിഞ്ഞ രണ്ടുമൂന്നു വർഷമായി, എന്റെ ജീവിതം എങ്ങനെ പോയി എന്നത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ അമ്മ, അച്ഛൻ, എന്റെ കാമുകി, സുഹൃത്തുക്കൾ എന്നിവരുമായി എനിക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ പറ്റിയില്ല. പെട്ടെന്ന് ഒരു ദിവസം എനിക്ക് മനസിലായി, അങ്ങനെ പാടില്ലെന്ന്.
ഇപ്പോൾ എന്റെ ആളുകൾക്കായി സമയം കണ്ടെത്താനുള്ള ശ്രമങ്ങൾ ഞാൻ നടത്തുന്നു. എന്റെ സുഹൃത്തുക്കൾക്കായി, എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി, എന്റെ കാമുകിക്കു വേണ്ടിയും സമയം കണ്ടെത്തുന്നു എന്ന് വിജയ് ദേവ്രക്കൊണ്ട പറഞ്ഞു.