ആവരവ് ആരും  അറിഞ്ഞില്ല; വരാന്തയിലെ ചവറ്റു കൊട്ടയിലും പൊടിപിടിച്ച ഫയലുകൾക്കിടയിലും നോട്ടുകെട്ടുകൾ; കോട്ടയം ആർടി ഓഫീസിലെ മിന്നൽ പരിശോധനയിൽ  കണ്ട കാഴ്ചകൾ ഇങ്ങനെ…

കോ​ട്ട​യം: വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​യൊ​ളി​ക്കു​ന്നത് അപൂർവ മാണ്.  കോ​ട്ട​യം ആ​ർ​ടി ഓ​ഫീ​സി​ൽ ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ​ത് ഇതു വരെ കാണാത്ത സംഭവങ്ങൾ. വിജിലൻസ് റെയ്ഡിന് എത്തിയപ്പോൾ കണ്ടത് ഓഫീസ് വരാന്തയിൽ ഉൾപ്പെടെ പ​ണം ചിത​റി കി​ട​ക്കു​ന്നു. ച​വ​റ്റു​കൊ​ട്ട​യി​ലും ഫ​യ​ലു​ക​ൾ​ക്കു​ള്ളി​ലും നോ​ട്ട് കെ​ട്ടു​ക​ൾ. അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി മാ​റി​യ ആ​ർ​ടി ഓ​ഫീ​സി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ 6780രൂ​പ​യും പി​ടി​കൂ​ടി.

വി​ജി​ല​ൻ​സ് സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്പോ​ൾ വ​രാ​ന്ത​യി​ൽ ഏ​താ​നും ഏ​ജ​ന്‍റു​മാ​രു​ണ്ടാ​യി​രു​ന്നു. വ്യാ​പ​ക​മാ​യി അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​യ​ലു​ക​ൾ​ക്കി​ട​യി​ലും ച​വ​റ്റു​കു​ട്ട​യി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് 6780രൂ​പ ക​ണ്ടെ​ത്തി​യ​ത്. ലൈ​സ​ൻ​സ് കൃ​ത്യ സ​മ​യ​ത്ത് ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ർ​സി ബു​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഏ​ജ​ന്‍റു​മാ​രാ​ണെ​ന്നും വി​ജി​ല​ൻ​സി​നു വ്യ​ക്ത​മാ​യി. ഓ​ഫീ​സ് വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ജ​ന്‍റു​മാ​രു​ടെ കൈ​യി​ൽ നി​ന്നും വി​ജി​ല​ൻ​സ് സം​ഘം 90 ആ​ർ​സി ബു​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോടെ​ വി​ജി​ല​ൻ​സ് എ​സ്പി വി.​ജി. വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ർ​ടി ഓ​ഫീസി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ജി​ല​ൻ​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ എം​വി​ഐ പി.​ഇ. ഷാ​ജി ഓ​ഫീ​സി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി. തു​ട​ർ​ന്ന് ഓ​ഫീ​സി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പ​ണം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​യ 372 പേ​രു​ടെ ലൈ​സ​ൻ​സു​ക​ൾ ഇ​തു​വ​രെ അ​യ​ച്ചു ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ എ​ട്ട് ലൈ​സ​ൻ​സ് ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടി​ല്ല. ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​ൻ പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച അ​ഞ്ചു ലൈ​സ​ൻ​സു​ക​ൾ മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ ഫ​യ​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും, ഇ​തു സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ​യും അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ലേ​യ്ക്ക് അ​യ​ച്ചു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി എ​ൻ. രാ​ജ​ൻ, സി​ഐ​മാ​രാ​യ എ.​ജെ. തോ​മ​സ്, റി​ജോ പി.​ജോ​സ​ഫ്, വി.​എ. നി​ഷാ​ദ്മോ​ൻ, രാ​ജ​ൻ കെ.​അ​ര​മ​ന, ജെ​ർ​ളി​ൻ വി. ​സ്ക​റി​യ, വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജി​ത് ശ​ങ്ക​ർ, ജ​യ​ച​ന്ദ്ര​ൻ, തു​ള​സീ​ധ​ര കു​റു​പ്പ്, ഷാ​ജി, തോ​മ​സ്, ബി​നു, സ​ന്തോ​ഷ്, വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts