വഴി തെറ്റി വന്നതാ..! വാ​ഹ​ന​ങ്ങ​ൾ ത​ടഞ്ഞു നിർത്തി വാനരന്‍റെ വിളയാട്ടം

ചി​റ്റൂ​ർ: വ​ഴി​തെ​റ്റി വ​ന്ന വാനരൻ റോ​ഡി​ലി​രു​ന്നു വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ​ത് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി. ഇ​ന്ന​ലെ കാ​ല​ത്ത് ആ​റി​ന് അ​യ്യ​പ്പ​ൻ കാ​വ് ബ​സ് സ്റ്റോ​പ്പി​ലാ​ണ് വ​ലി​യ കു​ര​ങ്ങ​നെ ക​ണ്ട​ത്. തെ​രു​വു നാ​യ​ക​ൾ ശ​ല്യം ചെ​യ്യാ​ൻ തു​നി​ഞ്ഞ​തോ​ടെ റോ​ഡി​നു ന​ടു​വി​ലു​ടെ വി​ല്ല​ൻ റോ​ളി​ൽ ന​ട​ന്നു നീ​ങ്ങി.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്പോ​ഴാ​ണ് വ​ഴി​മാ​റി​കൊ​ടു​ക്കു​ന്ന​തും പി​ന്തു​ട​രു​ന്ന​തും. വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലെ​ത്തി​യ​തോ​ടെ ഇ​ല​ക്ടി​ക് പോ​സ്റ്റി​നു താ​ഴെ​യു​ള്ള പ്രാ​ദേ​ശി​ക ചാ​ന​ൽ കേ​ബി​ളി​ൽ ക​യ​റി സാ​ഹ​സ പ്ര​ക​ട​നം ന​ട​ത്തി.

കേ​ബി​ളി​ലൂ​ടെ ന​ട​ന്നു നി​ങ്ങി​യ ശേ​ഷം വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ൾ കു​റ​ച്ചു നേ​രം ലൈ​നു​ക​ളി​ൽ നോ​ക്കി​യ ശേ​ഷം അ​പ​ക​ടാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ മ​ട്ടി​ൽ താ​ഴെ​യി​റ​ങ്ങി റോ​ഡി​ലൂ​ടെ മു​ല​ത്ത​റ ഇ​ട​തു ക​നാ​ൽ ബ​ണ്ടി​ലൂ​ടെ ന​ട​ന്ന​ക​ന്നു. പി​ന്തു​ട​ർ​ന്നു വ​ന്ന തെ​രു​വു​നാ​യ​ക​ളെ ത​ന്‍റെ വ​ർ​ഗ്ഗ ചേ​ഷ്ട​യോ​ടെ വി​ര​ട്ടി​യോ​ടി​ക്കു​ക​യും ചെ​യ്തു.

Related posts