പാലങ്ങളും റോഡുകളുമല്ല ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താണ് ​ഥാ​ർ​ഥ വി​ക​സ​ന മെന്ന് കെ.​സി. ജോ​സ​ഫ്


ഇ​രി​ക്കൂ​ർ: റോ​ഡു​ക​ളും പാ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് നാ​ടി​ന്‍റെ വി​ക​സ​ന​മെ​ന്ന​ത് മാ​റ്റി ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് യ​ഥാ​ർ​ഥ വി​ക​സ​ന​മെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ.

ഇ​രി​ക്കൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നും കാ​ലി​ക​മാ​യ ചി​കി​ത്സാ രീ​തി​ക​ളും മ​രു​ന്നു​ക​ളും ക​ണ്ടെ​ത്താ​നാ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ളെ​യും ഗ​വേ​ഷ​ണ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തെ വി​ക​സ​ന​മെ​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ച്ച് സ​മ്പൂ​ർ​ണ ആ​രോ​ഗ്യം സ​മൂ​ഹ​ത്തി​ന് ഉ​ത​കു​ന്ന​താ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്ത് പ​ദ​വി പ്ര​ഖ്യാ​പ​ന​വും കെ.​സി. ജോ​സ​ഫ് ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. സ​ര​സ്വ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സ​ഫീ​റ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​നു മാ​ത്യു, കെ.​ടി. ന​സീ​ർ, ടി.​പി. ഫാ​ത്തി​മ, സി.​വി.​എ​ൻ. യാ​സ​റ, സി.​കെ. മു​ഹ​മ്മ​ദ്, പി.​കെ. ഷം​സു​ദീ​ൻ, സി.​വി. ഫൈ​സ​ൽ, കെ.​കെ. സ​ത്താ​ർ ഹാ​ജി, കെ. ​കു​ഞ്ഞി​പ്പോ​ക്ക​ർ, എം.​പി. അ​ഷ്റ​ഫ്, വി. ​ഉ​മ്മ​ർ​കു​ട്ടി, എ​ൻ.​പി. റ​ഹിം, കെ.​ആ​ർ. അ​ബ്ദു​ൾ ഖാ​ദ​ർ, കെ.​ആ​ർ. അ​ഷ്റ​ഫ്, ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment