വില കൂടുന്നവയുടെ പട്ടികയിലേക്ക് വിവരാവകാശവും;  വിവ​രാവകാശ മുറുപടിക്കൊപ്പമള്ള രേഖകൾക്ക് ഫീസ് വർധിപ്പിച്ചു;  വിലവിവരം ഇങ്ങനെ…

 


ജി​ജി ലൂ​ക്കോ​സ്
തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്കു​ള്ള ഫീ​സ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു.

എ​ഫോ​ർ സൈ​സി​ലു​ള്ള പേ​ജു​ക​ൾ​ക്ക് മൂ​ന്ന് രൂ​പ​യും സി​ഡി, ഫ്ലോ​പ്പി ഡി​സ്ക് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 75 രൂ​പ​യാ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച അ​സാ​ധാ​ര​ണ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി.

എ​ഫോ​ർ സൈ​സി​ലു​ള്ള പേ​ജ് ഒ​ന്നി​നു ര​ണ്ട് രൂ​പ​യും സി​ഡി, ഫ്ലോ​പ്പി ഡി​സ്ക് അ​ട​ക്ക​മു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 50 രൂ​പ​യു​മാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​താ​ണ് പു​തു​ക്കി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കു​ന്ന മ​റു​പ​ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന ഫീ​സ് നി​ര​ക്ക് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment