ഉപ്പുമണ്ണിലെ വിള്ളൽ; ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ശാ​സ്ത്ര​സം​ഘം എ​ത്തുമെന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ

മം​ഗ​ലം​ഡാം: ഡാ​മി​ന​ടു​ത്ത് ഉ​പ്പു​മ​ണ്ണി​ൽ ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ശാ​സ്ത്ര​സം​ഘം എ​ത്തു​മെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ്റ്റ​ഡീ​സി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക ടീ​മാ​ണ് എ​ത്തു​ക.

ദു​ര​ന്ത​സാ​ധ്യ​ത, ഭൂ​മി പി​ള​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ഭൂ​ഘ​ട​ന​യി​ലു​ണ്ടാ​കു​ന്ന ആ​ഘാ​തം, സു​ര​ക്ഷാ​ന​ട​പ​ടി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ക്കും. ശാ​സ്ത്ര​സം​ഘ​ത്തെ എ​ത്ര​യും​വേ​ഗം സ്ഥ​ല​ത്തെ​ത്തി​ക്കു​ന്ന​തി​ന് ന്യൂ​ഡ​ൽ​ഹി​യി​ലു​ള്ള സെ​ന്‍റ​റി​ന്‍റെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തും സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് പി.​കെ.​ബി​ജു എം​പി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എം​പി ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന കു​ന്നി​ൻ​ചെ​രി​വി​നു താ​ഴെ​യു​ള്ള വീ​ട്ടു​കാ​രെ​യെ​ല്ലാം മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പേ​മാ​രി​യു​ണ്ടാ​യ 17-നാ​ണ് ര​ണ്ടേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ റ ​ഷേ​പ്പി​ൽ ഭൂ​മി​പി​ള​ർ​ന്ന​ത്. ഇ​പ്പോ​ഴും ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന സ്ഥി​തി​യു​ള്ള​തി​നാ​ൽ ദു​ര​ന്ത​ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ണ്ടു​നി​ല്ക്കു​ന്ന ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്നും രൂ​പം​കൊ​ണ്ട ഉ​റ​വ ഇ​പ്പോ​ഴു​മു​ണ്ട്. ര​ണ്ട​ടി​യോ​ളം​വ​രെ അ​ക​ല​ത്തി​ലാ​ണ് പ​ല​ഭാ​ഗ​ത്തും ഭൂ​മി പി​ള​ർ​ന്നു​നി​ല്ക്കു​ന്ന​ത്. ഇ​തി​ലേ​റെ താ​ഴ്ച​യും വി​ള്ള​ലു​ക​ൾ​ക്കു​ണ്ട്.

Related posts