നല്ല പഴക്കം ! മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയില്‍ കുടുങ്ങിയത് യുദ്ധവിമാനത്തിന്റെ അവശിഷ്ടം;


വൈ​പ്പി​ൻ: മു​ന​ന്പ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ഇ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡും കോ​സ്റ്റ​ൽ പോ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ക്കും. അ​വ​ശി​ഷ്ടം വി​മാ​ന​ത്തി​ന്‍റേ​താ​ണോ ഹെ​ലി​കോ​പ്റ്റ​റി​ന്‍റേ​താ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ന​ല്ല പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന ഇ​തി​ന്‍റെ അ​വ​കാ​ശി കോ​സ്റ്റ് ഗാ​ർ​ഡാ​ണോ നേ​വി​യാ​ണോ എ​ന്ന​റി​യാ​നും ക​ഴി​യും. ഇ​തി​നു​ശേ​ഷ​മേ മു​ന​ന്പം ഹാ​ർ​ബ​റി​ൽ നി​ന്നും കൊ​ണ്ടു​പോ​കൂ.

ക​ഴി​ഞ്ഞ ദി​വ​സം മു​ന​ന്പ​ത്ത് നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ സീ​ലൈ​ൻ എ​ന്ന ബോ​ട്ടി​നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ച​ത്. അ​ഞ്ച് ദി​വ​സ​ത്തെ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​ല വ​ലി​ച്ച് പോ​രും​വ​ഴി മു​ന​ന്പം അ​ഴി​മു​ഖ​ത്തി​നു വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പു​റം​ക​ട​ലി​ൽ വ​ച്ച് വ​ല​യി​ൽ എ​ന്തോ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്രാ​ങ്ക് ബോ​ട്ട് നി​ർ​ത്തി വ​ല ഉ​യ​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് യ​ന്ത്ര​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഉ​ദേ​ശം 1500 കി​ലോ​യോ​ളം തൂ​ക്കം വ​രു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച് വി​വ​രം മു​ന​ന്പം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വി​മാ​ന അ​വ​ശി​ഷ്ട​ത്തി​നു കാ​വ​ലേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts