പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ച ന​മ്പി നാ​രാ​യ​ണ​നെ വി​മ​ർ​ശി​ച്ച സെ​ൻ​കു​മാ​റി​നെ പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ: കേ​സെ​ടു​ക്കാ​ൻ നി​യ​മോ​പ​ദേ​ശം തേ​ടി

തി​രു​വ​ന​ന്ത​പു​രം: പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ച ന​മ്പി നാ​രാ​യ​ണ​നെ വി​മ​ർ​ശി​ച്ച മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രേ കേസെടുക്കാൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ഇക്കാര്യത്തിൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി.

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ​ഴി​ക്കോ​ട്ടെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് സെ​ൻ​കു​മാ​റി​നെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

1994-ല്‍ ​സ്വ​യം വി​ര​മി​ച്ച ന​മ്പി നാ​രാ​യ​ണ​ൻ പു​ര​സ്കാ​ര​ത്തി​നു​ള്ള എ​ന്ത് സം​ഭാ​വ​ന​യാ​ണ് ന​ൽ​കി​യ​ത്. അ​വാ​ർ​ഡ് ന​ൽ​കി​യ​വ​ർ ഇ​ത് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സെ​ൻ​കു​മാ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.

Related posts