Set us Home Page

തെറ്റുപറ്റിപ്പോയ്… കുറ്റപത്രത്തിൽ കുറ്റം സമ്മതിച്ച് നടൻ വിനായകൻ; യുവതിയോട് അശ്ലീലം സംസാരിച്ചെന്ന പരാതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ക​ൽ​പ്പ​റ്റ: ഫോ​ണി​ൽ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ വി​നാ​യ​ക​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​ൽ​പ്പ​റ്റ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​നാ​യ​ക​നെ​തി​രെ കേ​സ്.

ഏ​പ്രി​ൽ 18നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​യ താ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​നു ക്ഷ​ണി​ക്കു​ന്ന​തി​നു ഫോ​ണ്‍ ചെ​യ്ത​പ്പോ​ൾ എ​ടു​ക്കാ​തി​രു​ന്ന വി​നാ​യ​ക​ൻ തി​രി​ച്ചു​വി​ളി​ച്ചു മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. കോ​ട്ട​യം പോ​ലീ​സി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വം ന​ട​ന്ന​പ്പോ​ൾ യു​വ​തി വ​യ​നാ​ട്ടി​ലാ​യ​തി​നാ​ൽ പ​രാ​തി ക​ൽ​പ്പ​റ്റ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ണ്‍ 20നു ​ക​ൽ​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ വി​നാ​യ​ക​നെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. പ​രാ​തി​ക്കാ​രി​യെ ശ​ല്യം ചെ​യ്യ​രു​തെ​ന്ന ഉ​പാ​ധി​യി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​നാ​യ​ക​ൻ തെ​റ്റു സ​മ്മ​തി​ച്ച​താ​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. ഫോ​ണി​ലൂ​ടെ​യു​ള്ള സം​ഭാ​ഷ​ണ​മാ​യ​തി​നാ​ൽ സൈ​ബ​ർ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS