“ദേ​വാ​ങ്ക​ണ​ങ്ങ​ൾ കൈ ​ഒ​ഴി​ഞ്ഞ താ​ര​കം’ മ​റ​ഞ്ഞു; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച ഡോക്ടർക്ക് ഗാനാലാപനത്തോടെ വിട

ഗാ​ന്ധി​ന​ഗ​ർ: ഇ​ടു​ക്കി ച​തു​രം​ഗ​പ്പാ​റ​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച ചി​ന്ന​ക്ക​നാ​ൽ പ്രാ​ഥ​മി​ക കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. ബി​പി(38)​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ടി​എ ഹാ​ളി​ൽ വ​ച്ച​പ്പോ​ൾ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ദേ​ഹ​ത്തി​ന്‍റെ അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും പ്രശസ്ത ഗാ​യ​ക​രും ചേ​ർ​ന്നു വി​ട ന​ൽ​കി​യ​ത്.

2001-05 ബാ​ച്ചി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​യി​രി​ന്നു ബി​പി​ൻ.
സം​ഗീ​ത​ത്തി​നോ​ടു​ള്ള പ്ര​ണ​യം കാ​ര​ണം എം​ബി​ബി​എ​സ് പ​ഠ​നം ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്തു​വാ​ൻ ത​യാ​റാ​യി​രു​ന്നു. അ​ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​ന്ന​ത്തെ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജോ​സ് ജോ​സ​ഫ്, ബി​പി​ന്‍റെ വീ​ട്ടി​ൽ ചെ​ന്നു വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന് പ​ഠ​നം പൂ​ർ​ത്തി​ക​രി​ക്കു​ക​യാ​യി​രി​ന്നു.

ഡോ​ക്ട​ർ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കേ പ്ര​ശ​സ്ത വ​യ​ല​നി​സ്റ്റ് കാ​ർ​ഡി​യോ​ള​ജി മേ​ധാ​വി ഡോ. ​വി.​എ​ൽ. ജ​യ​പ്ര​കാ​ശി​നോ​പ്പം ഗാ​ന​മേ​ള​യ്ക്കു പോ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗൈ​ന​ക്കോ​ള​ജി ഡോ​ക്ട​ർ​മാ​രു​ടെ കോ​ണ്‍​ഫ​റ​ൻ​സ് കോ​ട്ട​യം കോ​ടി​മ​ത​യി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ൽ ന​ട​ന്ന​പ്പോ​ഴും ഡോ. ​ബി​പി​ന്‍റെ ഗാ​ന​മേ​ള ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് ബി​പി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ടി​എ ഹാ​ളി​ൽ കൊ​ണ്ടു​വ​ന്ന​ത്. മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​ത​റി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ൻ​പ് ത​ന്നെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യാ​പ​ക​രാ​യ ഡോ​ക്ട​ർ​മാ​ർ, സ​ഹ​പാ​ഠി​ക​ളാ​യ ഡോ​ക്ട​ർ​മാ​ർ, പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​ർ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ അ​ട​ങ്ങി​യ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​യി​രി​ന്നു.

മൃ​ത​ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജോ​സ് ജോ​സ​ഫ് ഡോ. ​വി.​എ​ൽ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു.

കൂ​ടി​നി​ന്ന ഗാ​യ​ക​രോ​ട് അ​വ​ൻ അ​വ​സാ​നം പാ​ടി​യ ഗാ​നം ആ​ല​പി​ച്ച് വി​ട​ന​ൽ​കു​വാ​ൻ പ​റ​ഞ്ഞു. ആ​ദ്യം ഒ​രു നി​മി​ഷം എ​ല്ലാ​വ​രും അ​ന്പ​ര​ന്നെ​ങ്കി​ലും അ​വ​സാ​നം പ്ര​ശ​സ്ത ഗാ​യ​ക​ൻ ടാ​ർ​സ​ൻ ’’ദേ​വാ​ങ്ക​ണ​ങ്ങ​ൾ കൈ ​ഒ​ഴി​ഞ്ഞ താ​ര​കം​ന്ധ എ​ന്ന ഗാ​നം ആ​ല​പി​ച്ചാ​ണ് എ​ല്ലാ​വ​രും ഡോ. ​ബി​പി​നു വി​ട ന​ൽ​കി​യ​ത്.

Related posts

Leave a Comment