ബ​സി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂരമർദനം; യാത്രക്കാർ തമ്മിലുള്ള ബഹളം ചോദ്യം ചെയ്തതിനെ തുടർന്ന് ഒരുസംഘം ആളുകൾ  ക്രൂരമായി മർദിക്കുകയായിരുന്നു

ചേ​ർ​ത്ത​ല: ബ​സി​നു​ള്ളി​ലെ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ പ​വി​ത്ര​ന്‍റെ മ​ക​ൻ വി​പി​ൻ (18) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഏ​റ്റു​മാ​നൂ​രി​ലെ ഐ​ടി​ഐ കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് വി​പി​ൻ. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​ളേ​ജി​ൽ നി​ന്നും കോ​ട്ട​യം ചേ​ർ​ത്ത​ല സ്വ​കാ​ര്യ ബ​സി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ചി​ല യാ​ത്ര​ക്കാ​ർ ബ​സി​ൽ ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ത​ണ്ണീ​ർ​മു​ക്ക​ത്തു​വ​ച്ച് ഈ ​സം​ഘം വി​പി​നെ ബ​സി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ വി​പി​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് ചേ​ർ​ത്ത​ല സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​അ​നി​ൽ​കു​മാ​ർ സെ​ക്ര​ട്ട​റി ആ​ർ. ജ​യേ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ പോ​ലീ​സ് കേ​സെ​ടു​ത്തു.

 

Related posts