തെങ്ങു കയറാന്‍ തൊഴിലാളിയെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഇയാളുമായി ബന്ധപ്പെടാം..! കല്ലെടുത്ത് തേങ്ങയ്ക്ക് ഉന്നം വെച്ച് ഒറ്റ ഏറ്.. ദേ കിടക്കുന്നു തേങ്ങ കാല്‍ ചുവട്ടില്‍, വൈറല്‍ വീഡിയോ

സ്‌കൂളിലൊക്കെ പോകുമ്പോള്‍ കുട്ടികള്‍ കല്ലെടുത്ത് മാങ്ങ എറിഞ്ഞ് വീഴ്ത്തുന്നത് കണ്ടിട്ടില്ലേ.. പഴയകാലത്തിലേക്ക് എല്ലാവരും ഒന്നു പോയോ.. എന്നാല്‍ ഇതാ ഈ വീടിയോ ഒന്നു കണ്ടുനോക്കൂ. കല്ലെറിയുന്ന വീഡിയോ ആണ് പക്ഷെ വീഴുന്നത് മാങ്ങയല്ല തേങ്ങയാണ്. ‘ബല്ലാത്ത ഉന്നമായി പോയിട്ടാ..’ എന്നേ തോന്നൂ പഴയകാലത്തിലേക്കല്ല, അമ്പരന്ന് പോകും ഇത് കണ്ടാല്‍.

കല്ലു കൊണ്ട് ഉന്നം പിടിച്ച് തെങ്ങിന്റെ മുകളിലേക്ക് ഒറ്റയേറ്, ദേ വീഴുന്നു നല്ല പാകമായ ഒരു തേങ്ങ. അതും ചെറുപ്പക്കാരന്റെ കാല്‍ച്ചുവട്ടില്‍ തന്നെ. സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ് ഈ വീഡിയോ. തെങ്ങു കയറാന്‍ തൊഴിലാളിയെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഇയാളുമായി ബന്ധപ്പെടാമെന്ന രസികന്‍ കമന്റുകളുമായി ടിക്ടോക് ആരാധകരും രംഗത്തുണ്ട്. എന്നാല്‍ സംഭവം അബദ്ധമാണോ അതോ ഉടായിപ്പാണോ എന്ന് വ്യക്തമല്ല, എന്തായാലും തേങ്ങകാരണം യുവാവും ഹീറോ ആയി…

Related posts