ഈ ന്യൂജന്‍ പിള്ളേരുടെ ഒരു കാര്യം ! കല്യാണത്തിന് തട്ടുപൊളിപ്പന്‍ ഡാന്‍സുമായി കല്യാണപ്പെണ്ണും ചെറുക്കനും; പഴയ തലമുറയുടെ കണ്ണു തള്ളിക്കുന്ന വീഡിയോ വൈറലാവുന്നു…

എന്തിലും ഏതിലും വ്യത്യസ്ഥത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ ന്യൂജന്‍ പിള്ളേര്‍. അതിപ്പോ പിറന്നാളായാലും കല്യാണമായാലും അങ്ങനെതന്നെ.ഇപ്പോഴിതാ കല്ല്യാണപാര്‍ട്ടി വേദിയില്‍ കല്ല്യാണപ്പെണ്ണിന്റെയും ചെക്കന്റേയും അടിപൊളി ഡാന്‍സാണ് വൈറലാകുന്നത്. ചെക്കന്റേയും കൂട്ടരുടേയും പാട്ടിനൊപ്പം വധുവും ഗംഭീരമായി നൃത്തം ചെയ്യുന്നുണ്ട്.

കൂട്ടുകാര്‍ തുടക്കമിട്ട ചുവടുകള്‍ക്കൊപ്പം ഇരുവരും ആടിത്തിമിര്‍ക്കുകയായിരുന്നു. മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ… എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും ഭംഗിയായി നൃത്തം ചെയ്തത്. സ്ഥലമെവിടെയാണെന്നോ ആരാണീ പെണ്‍കുട്ടിയും ചെറുക്കനുമെന്നോ വ്യക്തമല്ല. പ്രേമം സിനിമാസ്‌റ്റൈലില്‍ കറുത്ത ഷര്‍ട്ടും ചുവന്നമുണ്ടുമാണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ ധരിച്ചിരുന്നത്. എല്ലാവരുടേയും ഡാന്‍സിനെ നിറകയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ഇത്തരം പ്രവര്‍ത്തികളെ ഉള്‍ക്കൊള്ളാന്‍ പഴയ തലമുറയ്ക്ക് അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും വധുവും വരനും ഇക്കാര്യത്തില്‍ ഹാപ്പിയാണ്.

Related posts