തന്റെ വേറിട്ട തമാശകളും വിവാദ പരാമർശങ്ങളും കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയാറുള്ള ബോളിവുഡ് താരം രാഖി സാവന്ത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇത്തവണ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ രാഖി കുറിച്ച കമന്റാണ് നെറ്റിസൺസിനിടയിൽ ചിരി പടർത്തുന്നത്.
ഇരുവരും ഒന്നിച്ചുള്ള വീഡിയോയ്ക്ക് താഴെ “ദയവായി നിങ്ങളുടെ ബോയ്ഫ്രണ്ടിനോട് രാജി വെക്കാൻ പറയൂ… പ്ലീസ് അവരോട് രാജിവെക്കാൻ പറയൂ…” എന്നാണ് രാഖി തമാശരൂപേണ കമന്റ് ചെയ്തത്.
രാഖിയുടെ ഈ ബോൾഡ് കമന്റ് നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. കമന്റ് കണ്ട് ചിരി അടക്കാൻ കഴിയുന്നില്ലെന്ന് പലരും കുറിച്ചപ്പോൾ, ഇതൊക്കെ രാഖിയുടെ സ്ഥിരം രീതിയാണെന്നാണ് മറ്റുള്ളവരുടെ പ്രതികരണം.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മാർക്കിങ് രീതികളിലെ അപാകതകളുമാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ തെരുവിലിറക്കിയത്.
ഇതിനിടയിൽ, തൊഴിലില്ലാത്ത യുവാക്കളെയും വിദ്യാർഥികളെയും “പാറ്റകൾ” എന്ന് വിശേഷിപ്പിച്ച അധിക്ഷേപകരമായ പ്രസ്താവനകളെ ആക്ഷേപഹാസ്യപരമായി ഏറ്റെടുത്ത് 30കാരനായ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ “കോക്രോച്ച് ജനതാ പാർട്ടി’ CJP എന്ന പാർട്ടി രൂപീകരിക്കുകയും ഇതിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഡൽഹി ജന്തർ മന്തറിൽ സമരം ആരംഭിക്കുകയുമായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ് ഇവരുടെ ആവശ്യം. പരീക്ഷാ നടത്തിപ്പിലുണ്ടായ ആവർത്തിച്ചുള്ള വീഴ്ചകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുക. സോഷ്യൽ മീഡിയയിലൂടെ പടർന്നുപന്തലിച്ച ഈ പ്രക്ഷോഭത്തിന് മുംബൈ, ബാംഗ്ലൂർ തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.
