കു​ളി​മു​റി​യി​ൽ 10 അ​ടി നീ​ള​മു​ള്ള മ​ല​മ്പാ​മ്പ്! ഭീ​തി​യോ​ടെ കു​ടും​ബം; മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം,വീഡിയോ കാണാം

കു​ളി​മു​റി​യി​ൽ ക​യ​റി​യ വീ​ട്ടു​കാ​ര​ൻ ക​ണ്ട​ത് ഭീ​മ​ൻ മ​ല​മ്പാ​മ്പി​നെ! മ​ധ്യ​പ്ര​ദേ​ശി​ലെ മോ​ഹ്ഗാ​വി​ലാ​ണ് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​ഴ്ത്തി 10 അ​ടി നീ​ള​മു​ള്ള മ​ല​മ്പാ​മ്പ് കു​ളി​മു​റി​ക്കു​ള്ളി​ൽ ചു​രു​ണ്ടു​കൂ​ടി​യ​ത്.

വീ​ട്ടി​ലൊ​രാ​ൾ കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് കൂ​റ്റ​ൻ പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പ്ര​വീ​ൺ തി​വാ​രി എ​ന്ന പാ​മ്പ് പി​ടി​ത്ത​ക്കാ​ര​നെ വി​വ​ര​മ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പ്ര​വീ​ൺ തി​വാ​രി ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് പാ​മ്പി​നെ കു​ളി​മു​റി​ക്കു​ള്ളി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. വീ​തി കു​റ​ഞ്ഞ സ്ഥ​ല​മാ​യ​തി​നാ​ൽ ത​ന്നെ പാ​മ്പി​ന് പ്ര​കോ​പ​ന​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി കൂ​ടി പു​റ​ത്തെ​ത്തി​ച്ച​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ശ്വാ​സം നേ​രെ വീ​ണ​ത്.

 

 

 

Related posts

Leave a Comment