കെ​പി​സി​സി​ക്ക് ഫു​ൾ​ടൈം അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന; കൊ​ടി​ക്കു​ന്നി​ലി​ന് നീ​ര​സം

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​ക്ക് ഫു​ള്‍ ടൈം ​അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ട് ക​ടു​ത്ത നീ​ര​സ​വു​മാ​യി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. ഫു​ള്‍ ടൈം ​അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.ഇ​ന്ത്യ​യി​ല്‍ ഒ​രി​ട​ത്തെ​യും പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ങ്ങ​നെ വ്യ​വ​സ്ഥ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ നേ​തൃ​ത്വം ഒ​രു വ്യ​വ​സ്ഥ​യും വ​ച്ചി​ട്ടി​ല്ല. പാ​ര്‍്ട്ടി നി​ല​പാ​ട് എ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ല. കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​വ​ര്‍ തെ​റ്റി​ദ്ധാ​ര​ണ​യും ആ​ശ​യ​കു​ഴ​പ്പ​വും ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.ഇ​തി​ന് മു​ന്‍​പ് പ​ല​പ്രാ​വ​ശ്യ​വും എം​പി​മാ​രും എം​എ​ല്‍​എ​മാ​രും ആ​യ​വ​ര്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഫു​ള്‍ ടൈം ​അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്ന ചി​ല നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ട് ക​ടു​ത്ത നീ​ര​സ​മാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ന്ന നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്. ദ​ളി​ത് പ്രാ​തി​നി​ധ്യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ര​ത്തെ​യു​ള്ള നി​ല​പാ​ട്.

അ​തേ സ​മ​യം തെ​ര​ഞ്ഞെു​പ്പി​ല്‍ വി​ജ​യി​ച്ച് മ​ന്ത്രി​യാ​യ ശേ​ഷ​വും സ​ണ്ണി ജോ​സ​ഫാ​ണ് ഇ​പ്പോ​ഴും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ഉ​ട​ന്‍ നി​യ​മി​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് ഹൈ​ക്ക​മാ​ന്‍​ഡ് ഇ​തു​വ​രെ​യും നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്ക് അ​തൃ​പ്തി​യു​ണ്ട്.

Related posts

Leave a Comment