‘പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ചൂ​ര​ലി​ൽ’ “സിനിമയുടെ ലാഭവിഹിതം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നൽകുമെന്ന് നിർമാതാക്കൾ

കൊ​ച്ചി: ശ്രീ​നി​വാ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച പു​തി​യ ചി​ത്രം ‘പ​വി​യേ​ട്ട​ന്‍റെ മ​ധു​ര​ചൂ​ര​ലി​ൽ’നി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ വി​ഹി​തം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന​തി​നൊ​പ്പം എ​ല്ലാ ജി​ല്ല​യി​ലും ഒ​രു തിയ​റ്റ​റി​ൽ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​ത്രം സൗ​ജ​ന്യ​മാ​യി കാ​ണാ​ൻ അ​വ​സ​ര​വു​മൊ​രു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഞ്ജീ​വ​നി പാ​ലി​യേ​റ്റീവ് കെ​യ​ർ ക്ലിനി​ക്കി​ലെ വോ​ളണ്ടിയ​ർ​മാ​രും പ്ര​വാ​സി മ​ല​യാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.

Related posts