22-ാം വ​യ​സി​ൽ 60,000 രൂ​പ ശ​ന്പ​ളം കി​ട്ടു​ന്ന ജോ​ലി ഉ​പേ​ക്ഷി​ച്ച് യു​വ​തി; വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ

പ​ണം ആ​ണോ ആ​രോ​ഗ്യ​മാ​ണോ വേണ്ടതെന്ന് ചോ​ദി​ച്ചാ​ൽ ആ​രോ​ഗ്യം മ​തി​യെ​ന്നു​ത​ന്നെ​യാ​ണ് എ​ല്ലാ​വ​രു​ടേ​യും മ​റു​പ​ടി. മാ​സം 60,000 രൂ​പ ശ​ന്പ​ളം കി​ട്ടു​ന്ന ജോ​ലി വേ​ണ്ട​ന്ന്‌​വ​ച്ച 22-കാ​രി​യാ​യ ഉ​പാ​സ​ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച.

ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലൂ​ടെ​യാ​ണ് താ​ൻ ഇ​ത്ര​യും ശ​ന്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച കാ​ര​ണം യു​വ​തി വ്യ​ക്ത​മാ​ക്കി​യ​ത്. സാ​ന്പ​ത്തി​ക നേ​ട്ട​ത്തേ​ക്കാ​ൾ താ​ൻ സ്വ​ന്തം ആ​രോ​ഗ്യ​മാ​ണ് നോ​ക്കു​ന്ന​ത്. ഓ​ഫീ​സി​ലെ ഏ​റെ വൈ​കി​യു​ള്ള ഷി​ഫ്റ്റ് കാ​ര​ണം പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും യു​വ​തി​യെ അ​ല​ട്ടു​ന്നു. ത​ല​വേ​ദ​ന, പു​റം വേ​ദ​ന, മൈ​ഗ്രേ​ൻ, സ​ന്ധി വേ​ദ​ന അ​ങ്ങ​നെ നീ​ളു​ന്നു അ​സു​ഖ​ത്തി​ന്‍റെ നീ​ണ്ട നി​ര.

22ാം വ​യ​സി​ൽ സാ​ന്പ​ത്തി​ക​മാ​യി അ​ടി​ത്ത​റ ഉ​ണ്ടാ​ക്കി. എ​ങ്കി​ലും ഇ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ഇ​ത്ര​മേ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ടെ ഒ​രു കൂ​ടാ​രം​ത​ന്നെ താ​നി​ന്ന് ആ​യി​ത്തീ​ർ​ന്നു എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.

യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി ഉ​ന്ന​തി ഉ​ണ്ടാ​യി​ട്ടും ജോ​ലി ക​ള​ഞ്ഞ​തി​നെ ചി​ല​രൊ​ക്കെ വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ സ്വ​ന്തം ആ​രോ​ഗ്യ​മാ​ണ് വ​ലു​ത് പ​ണം പി​ന്നീ​ടും ഉ​ണ്ടാ​ക്കാം ആ​ദ്യം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള വ​ഴി നോ​ക്ക് എ​ന്നാ​ണ് മ​റ്റൊ​രു കൂ​ട്ട​ർ പ​റ​ഞ്ഞ​ത്.

 

 

Related posts

Leave a Comment