ചെരുപ്പിടാൻ നോക്കി; തല പൊക്കിയത് ഇത്തിരി കുഞ്ഞൻ സർപ്പം

നിർത്താതെ മഴ പെയ്താൽ തണുത്ത് വിറച്ച് മൂടി പുതച്ച് ഉറങ്ങാൻ നല്ല സുഖമാണല്ലെ. ഇത്തിരി ചൂട് കിട്ടാനായി ജീവജാലങ്ങളും അവക്കിഷ്ടമുള്ളിടത്തേക്ക് പോകാറുണ്ട്.

ഇഴ ജന്തുക്കൾ വീടിനുള്ളിൽ കടന്നു കൂടുന്നത് ആ സമയത്താണ്. വീട്ടിലെ പൂച്ചകൾ അടുപ്പിന്‍റെ സെെഡിൽ ചുരുണ്ടു കൂടുന്നു. നായകൾ ചായ്പ്പിനുള്ളിൽ അഭയം പ്രാപിക്കുന്നു. അപ്പോൾ ഇഴ ജന്തുക്കളോ ?അതൊരു ചോദ്യ ചിഹ്നമാണ്.

അത്തരത്തിൽ ചൂട് കിട്ടാൻ പറ്റിയ ഇടം കണ്ടെത്തിയിരിക്കുകയാണ് ഇത്തിരി കുഞ്ഞൻ സർപ്പം. എവിടെയാണന്നല്ലേ? ഷൂസിനിടയിൽ.

ചെരുപ്പ് ധരിക്കാൻ ഷൂവിന്‍റെ അടുത്തേക്ക് എത്തിയപ്പോഴാണ് ഷൂവിനുള്ളിൽ നിന്നും ഒരു കുഞ്ഞു സർപ്പം തല പൊന്തി നിന്നത്. ആളുകൾ തന്നെ കണ്ടെന്നു മനസിലാക്കിയപ്പോൾ സർപ്പം പതിയെ ഷൂവിൽ നിന്നും പുറത്തു കടക്കുന്നു.

വെറും 15 സെക്കൻഡ് മാത്രം  ദൈർഘ്യമുള്ള വീഡിയോ കാണുമ്പോൾ തന്നെ പേടി ആകും. പാമ്പ് ചെരുപ്പിനുള്ളിൽ കടന്നു കൂടിയ കാര്യം നമ്മൾ അറിയാതെ ചെരുപ്പിടാൻ ശ്രമിച്ചാൽ ഉറപ്പായും കൊത്ത് കിട്ടും.

ഷൂ പോലെ മുന്‍വശം മൂടിയ തരത്തിലുള്ള ചെരുപ്പുകൾ ധരിക്കുന്നവർ തീർച്ചയായും ചെരുപ്പ് ധരിക്കുന്നതിനു മുൻപ്  ചെരുപ്പിനുൾ വശം സൂക്ഷ്മമാ‌യി നിരീക്ഷിച്ച ശേഷം മാത്രം ധരിക്കുക. അപകടങ്ങൾ ഏതു വിധേനെയാണ് പതുങ്ങി ഇരിക്കുന്നതെന്നു പറയാൻ പറ്റില്ല. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Related posts

Leave a Comment