ആ വവ്വാല്‍ ക്ലിക്കിന്റെ ഉടമയായ ഫോട്ടോഗ്രാഫറെ കണ്ടെത്തി! സാഹസികമായ ഫോട്ടോയെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ച് തൃശൂര്‍ സ്വദേശി വിഷ്ണു പറയുന്നതിങ്ങനെ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ ആയിരുന്നു നവദമ്പതികളെ മരത്തില്‍ കയറി ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറുടെ സാഹസിക വീഡിയോ. വരനേയും വധുവിനേയും മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയാണ് ഫോട്ടോഗ്രാഫര്‍ ചാഞ്ഞുനിന്ന ചില്ലയില്‍ തൂങ്ങി വെറൈറ്റി ഫോട്ടോ എടുത്തത്. എന്നാല്‍ ഫോട്ടോഗ്രാഫറുടെ ഈ സാഹസികത സുഹൃത്തുക്കളാണ് വീഡിയോ എടുത്ത് പുറംലോകത്തേക്കെത്തിച്ചത്.

അതോടെ ഫോട്ടോഗ്രാഫറുടെ ആത്മാര്‍ത്ഥയെ അഭിനന്ദിച്ചും ഫോട്ടോഗ്രാഫറെ അന്വേഷിച്ചും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രംഗത്തെത്തി. പടത്തിന്റെ നിലവാരവും ഫോട്ടോയെടുത്തതിന്റെ രീതിയും ഇഴകീറി പരിശോധിച്ച് അഭിപ്രായങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ഫോട്ടോയ്ക്കു വേണ്ടി ഇത്രയും അധ്വാനിച്ച ഫോട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് നവമാധ്യമങ്ങള്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

എന്നാല്‍ ആരായിരുന്നു ഈ ഫോട്ടോഗ്രാഫര്‍ എന്ന കൗതകം എല്ലാവര്‍ക്കുമുണ്ടായിരുന്നു. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശി വിഷ്ണുവായിരുന്നു ആ സാഹസിക ഫോട്ടോഗ്രാഫര്‍. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോ എടുക്കുമ്പോള്‍ വേണ്ടത്ര ക്വാളിറ്റി കിട്ടില്ല എന്നതാണ് വിഷ്ണുവിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.

വിഷ്ണുവിന്റെ സാഹസിക പ്രകടനം ലോകം മുഴുവന്‍ കണ്ടപ്പോള്‍ പ്രശസ്തരാകാന്‍ നവദമ്പതികള്‍ക്കും ഭാഗ്യംകിട്ടുകയായിരുന്നു. ദുബൈയില്‍ മെയില്‍ നഴ്‌സായ തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബര്‍ട്ടായിരുന്നു വരന്‍. എം.കോം വിദ്യാര്‍ഥിനി നവ്യ ആയിരുന്നു വധു.

Related posts