വി​ഷു​ ബ​മ്പ​റി​ന്‍റെ നാ​ലു​ കോ​ടി റി​ട്ട. ഹെ​ഡ്മാ​സ്റ്റർക്ക്; മകളുടെ വിവാഹം നടത്തിയ കടം വീട്ടണം; ഇതിന് മുമ്പ്‌ 500 രൂപ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് റസലൂദീൻ

lottarirasaludheenആ​​​റ്റി​​​ങ്ങ​​​ൽ: കേ​​​ര​​​ള സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​യു​​​ടെ വി​​​ഷു ബംപർ ജേ​​​താ​​​വി​​​നെ തി​​​ര​​​ച്ച​​​റി​​​ഞ്ഞു. റി​​​ട്ട. ​ഹെ​​​ഡ്മാ​​​സ്റ്റ​​​റാ​​​യ ആ​​​റ്റി​​​ങ്ങ​​​ല്‍ അ​​​വ​​​ന​​​വ​​​ഞ്ചേ​​​രി എ.​​​കെ.​​​ജി.​​​ന​​​ഗ​​​ര്‍ ഷെ​​​റി​​​ന്‍​വി​​​ല്ല​​​യി​​​ല്‍ എം. ​​റ​​​സ​​​ലൂ​​​ദീ​​​ന്‍ (70) ആ​​​ണു ഭാ​​​ഗ്യ​​​വാ​​​ൻ. എ​​​സ്.​​​ബി. 215845 എ​​​ന്ന ന​​​മ്പ​​​രി​​​ലു​​​ള​​​ള ടി​​​ക്ക​​​റ്റി​​​നാ​​​ണ് സ​​​മ്മാ​​​നം കി​​​ട്ടി​​​യ​​​ത്.

ആ​​​റ്റി​​​ങ്ങ​​​ല്‍ അ​​​മ​​​ര്‍ ആ​​​ശു​​​പ​​​ത്രി റോ​​​ഡി​​​ല്‍ ലോ​​​ട്ട​​​റി വി​​​ല്പ​​​ന ​ന​​​ട​​​ത്തു​​​ന്ന ചി​​​റ​​​യി​​​ന്‍​കീ​​​ഴ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം പ​​​ട്ട​​​ത്താ​​​നം വീ​​​ട്ടി​​​ല്‍ ശ​​​ശി​​​കു​​​മാ​​​റി​​​ല്‍​നി​​​ന്നാ​​​ണ് റ​​​സ​​​ലു​​​ദീ​​​ന്‍ ടി​​​ക്ക​​​റ്റ് വാ​​​ങ്ങി​​​യ​​​ത്. ആ​​​റ്റി​​​ങ്ങ​​​ല്‍ ഭ​​​ഗ​​​വ​​​തി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യു​​​ടെ ചി​​​റ​​​യി​​​ന്‍​കീ​​​ഴ് വ​​​ലി​​​യ​​​ക​​​ട​​​യി​​​ലു​​​ള​​​ള കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്ന് ടി​​​ക്ക​​​റ്റെ​​​ടു​​​ത്ത് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണു ശ​​​ശി​​​കു​​​മാ​​​ര്‍.

24 ന് ​​​ഉ​​​ച്ച​​​യ്ക്കാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. സ​​​മ്മാ​​​നം​​​കി​​​ട്ടി​​​യ കാ​​​ര്യം റ​​​സ​​​ലു​​​ദീ​​​ന്‍ ആ​​​രോ​​​ടും പ​​​റ​​​ഞ്ഞി​​​ല്ല. ടി​​​ക്ക​​​റ്റ് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ കാ​​​ന​​​റാ​​​ബാ​​​ങ്കി​​​ന്‍റെ ആ​​​റ്റി​​​ങ്ങ​​​ല്‍ ശാ​​​ഖ​​​യി​​​ല്‍ ഏ​​​ല്പി​​​ച്ചു. ന​​​ട​​​പ​​​ടി​​​ക​​​ള്‍പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ബാ​​​ങ്ക്മാ​​​നേ​​​ജ​​​ര്‍ ഭ​​​ഗ​​​വ​​​തി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് വി​​വ​​രം പു​​​റ​​ത്ത​​റി​​ഞ്ഞ​​​ത്.

വെ​​​ണ്‍​പ​​​ക​​​ല്‍ ഗ​​​വ.​​​എ​​​ൽ​​​പി​​​ജി​​​എ​​​സി​​​ല്‍ നി​​​ന്ന് 2001 ലാ​​​ണ് റ​​​സ​​​ലൂ​​​ദീ​​​ന്‍ വി​​​ര​​​മി​​​ച്ച​​​ത്. സ്ഥി​​​ര​​​മാ​​​യി ലോ​​​ട്ട​​​റി​​​യെ​​​ടു​​​ക്കാ​​​റി​​​ല്ല. നേ​​​ര​​​ത്തേ 500 രൂ​​​പ​​​വ​​​രെ​​​യു​​​ള​​​ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പെ​​​ന്‍​ഷ​​​ന്‍​മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ര്‍​ഗം.

മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള​​​ള ക​​​ട​​​ങ്ങ​​​ള്‍ തീ​​​ര്‍​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ വി​​​ഷ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ബ​​​മ്പ​​​ര്‍​സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്. ഷാ​​​നി​​​ഫ​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക​​​ന്‍: ഷെ​​​റി​​​ന്‍ ഗ​​​ള്‍​ഫി​​​ലാ​​​ണ്. മ​​​ക​​​ള്‍: സി​​​മി.

സ​​​മ്മാ​​​നാ​​​ര്‍​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് വി​​​റ്റ​​​തി​​​ന് ഏ​​​ജ​​​ന്‍​സി ക​​​മ്മീ​​​ഷ​​​നാ​​​യി 40 ല​​​ക്ഷം രൂ​​​പ ല​​​ഭി​​​ക്കും. ഇ​​​തി​​​ല്‍ നി​​​കു​​​തി​​​ ക​​​ഴി​​​ച്ചു ല​​​ഭി​​​ക്കു​​​ന്ന തു​​​ക ടി​​​ക്ക​​​റ്റ് വി​​​റ്റ ശ​​​ശി​​​കു​​​മാ​​​റി​​​ന് ന​​​ല്കു​​​മെ​​​ന്ന് ഭ​​​ഗ​​​വ​​​തി​​​ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി ഉ​​​ട​​​മ ത​​​ങ്ക​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

വി​​​ഷു​​ബംപര്‍ ഭാ​​​ഗ്യ​​​വാ​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ ദി​​​വ​​​സം ഭ​​​ഗ​​​വ​​​തി​​​ലോ​​​ട്ട​​​റി​​​ക്ക് മ​​​റ്റൊ​​​രു​​​ ഒ​​​ന്നാം സ​​​മ്മാ​​​നം കൂ​​​ടി​​​ല​​​ഭി​​​ച്ചു. നി​​​ര്‍​മ​​​ല്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഒ​​​ന്നാം​​​സ​​​മ്മാ​​​നം ഭ​​​ഗ​​​വ​​​തി ഏ​​​ജ​​​ന്‍​സി​​​യു​​​ടെ പ​​​ഴ​​​വ​​​ങ്ങാ​​​ടി​​​യി​​​ലെ കൗ​​​ണ്ട​​​ര്‍​വ​​​ഴി​​​വി​​​റ്റ ടി​​​ക്ക​​​റ്റി​​​നാ​​​ണു ല​​​ഭി​​​ച്ച​​​ത്.എ​​​ന്‍​എം 528341 ന​​​മ്പ​​​ര്‍ ടി​​​ക്ക​​​റ്റി​​​നാ​​​ണ് സ​​​മ്മാ​​​നം. ഈ ​​​ഭാ​​​ഗ്യ​​​വാ​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. ന്യൂ​​​ഇ​​​യ​​​ര്‍ ​ബംപറാ​​​യ നാ​​​ല് കോ​​​ടി​ രൂ​​പ ഭ​​​ഗ​​​വ​​​തി​​​ലോ​​​ട്ട​​​റി​​​ ഏ​​​ജ​​​ന്‍​സി വ​​​ഴി വി​​​റ്റ ടി​​​ക്ക​​​റ്റി​​​നാ​​​യി​​​രു​​​ന്നു.

Related posts