വി​തു​ര കേ​സിൽ സു​രേ​ഷ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി;ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, അ​നാ​ശാ​സ്യം, പെ​ൺ​കു​ട്ടി​യെ ആ​ളു​ക​ൾ​ക്ക് കൈ​മാ​റ​ൽ എന്നീ കുറ്റങ്ങൾ നിലനിൽക്കും; ശി​ക്ഷ വെ​ള്ളി​യാ​ഴ്ച

 


തി​രു​വ​ന​ന്ത​പു​രം: വി​തു​ര പെ​ൺ​വാ​ണി​ഭ കേ​സി​ൽ ഒ​ന്നാം പ്ര​തി സു​രേ​ഷ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട്ട​യം ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി. ശി​ക്ഷ വെ​ള്ളി​യാ​ഴ്ച വി​ധി​ക്കും. ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, അ​നാ​ശാ​സ്യം, പെ​ൺ​കു​ട്ടി​യെ ആ​ളു​ക​ൾ​ക്ക് കൈ​മാ​റ​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​തു​ര സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ സു​രേ​ഷ് ത​ട്ടി​കൊ​ണ്ടു​പോ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ച് പ​ല​ർ​ക്കാ​യി കാ​ഴ്ച​വ​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 24 കേ​സു​ക​ളി​ലും ഒ​ന്നാം പ്ര​തി​യാ​ണ് സു​രേ​ഷ്

കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​ണ് സു​രേ​ഷ്. 1996 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. കേ​സെ​ടു​ത്ത് 18 വ​ർ​ഷ​ത്തി​നു​ശേ​ഷം കീ​ഴ​ട​ങ്ങി​യ സു​രേ​ഷ് ഒ​രു വ​ർ​ഷ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം ജാ​മ്യ​ത്തി​ലി​രി​ക്കെ ഒ​ളി​വി​ൽ പോ​യി. കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​സ്താ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് ഒ​ളി​വി​ൽ പോ​യ​ത്.

പിന്നീട് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച ഇ​യാ​ളെ ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് 2019 ജൂ​ണി​ല്‍ ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി.

Related posts

Leave a Comment