ചി​ന്ത​യെക്കുറി​ച്ച് പ​റ​ഞ്ഞ​ത് ന​ന്നാ​യെ​ന്ന് സുഹൃ​ത്തുക്കൾ പറഞ്ഞു​; ചി​ന്ത​യ്ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ലു​റ​ച്ച് സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: യു​വ​ജ​ന​ക്ഷേ​മ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോ​മി​നെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ലു​റ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ചി​ന്ത​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത് ന​ന്നാ​യെ​ന്ന് പ​ല സുഹൃ​ത്തു​ക്ക​ളും ഫോ​ണി​ൽ വി​ളി​ച്ച് അറിയിച്ചെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ന്ത​യെ ചൂ​ല് മൂ​ത്ര​ത്തി​ൽ മു​ക്കി അ​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ലെ നി​കു​തി വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം.

സു​രേ​ന്ദ്ര​ന്‍റെ പ​രാ​മ​ർ​ശ​ന​ത്തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​നു​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment