താ​ലി​കെ​ട്ട് ദി​വ​സം​ത​ന്നെ വോ​ട്ടെ​ടു​പ്പ് വ​ന്നെ​ങ്കി​ലും വ​ധൂ​വ​ര​ന്മാ​ർ വോ​ട്ട് മു​ട​ക്കി​യി​ല്ല! സെ​ബി​യും റോ​സ്മി​യും വി​വാ​ഹ​വേ​ഷ​ത്തി​ൽ ബൂ​ത്തി​ലെ​ത്തി

മ​ല​യാ​റ്റൂ​ർ: താ​ലി​കെ​ട്ട് ദി​വ​സം​ത​ന്നെ വോ​ട്ടെ​ടു​പ്പ് വ​ന്നെ​ങ്കി​ലും വ​ധൂ​വ​ര​ന്മാ​ർ വോ​ട്ട് മു​ട​ക്കി​യി​ല്ല.

മ​ല​യാ​റ്റൂ​ർ പാ​ലാ​ട്ടി സെ​ബി​യും തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ചാ​ലി​ശേ​രി​ക്കാ​രി റോ​സ്മി​യു​മാ​ണു വി​വാ​ഹ​വേ​ഷ​ത്തി​ൽ ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്ത​ത്.

മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. റോ​സ്മി​ക്ക് അ​ര​ണാ​ട്ടു​ക​ര ത​ര​ക​ൻ​സ് സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ട്‌.

രാ​വി​ലെ വി​വാ​ഹ​വ​സ്ത്ര​മ​ണി​ഞ്ഞു വോ​ട്ടു​ചെ​യ്ത​ശേ​ഷ​മാ​ണു റോ​സ്മി താ​ലി​കെ​ട്ടി​നാ​യി സെ​ബി​യു​ടെ നാ​ടാ​യ മ​ല​യാ​റ്റൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്.

11.30 ഓ​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലാ​യി​രു​ന്നു സെ​ബി​യു​ടെ വോ​ട്ട്.

താ​ലി​കെ​ട്ടി​നു​ശേ​ഷം ന​വ​വ​ധു​വി​നെ​യും കൂ​ട്ടി സെ​ബി വോ​ട്ടു ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി. അ​വി​ടെ​നി​ന്നാ​ണു ന​വ​ദ​ന്പ​തി​ക​ൾ വി​വാ​ഹ​സ​ത്കാ​ര​ത്തി​നെ​ത്തി​യ​ത്.

Related posts

Leave a Comment