കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ഉ​റ​പ്പ്; പി​ണ​റാ​യി വി​ജ​യ​ന് ജ​യി​ലും ഉ​റ​പ്പ്; ത​ളി​പ്പ​റ​മ്പി​ൽ റീ​പോ​ളിം​ഗ് വേണമെന്ന് കെ. ​സു​ധാ​ക​ര​ൻ

 

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ഉ​റ​പ്പാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ന് ജ​യി​ൽ ഉ​റ​പ്പാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. ത​ളി​പ്പ​റ​മ്പി​ലും ധ​ർ​മ​ട​ത്തും വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ത​ളി​പ്പ​റ​മ്പി​ൽ റീ​പോ​ളിം​ഗ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കും. പ​ല​യി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ലി​രി​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല.

ചെ​ക്ക് പോ​സ്റ്റ് ഉ​ണ്ടാ​ക്കി സി​പി​എം അ​ല്ലാ​ത്ത​വ​രെ വി​ര​ട്ടി​യോ​ടി​ച്ചു. എം.​വി. ഗോ​വി​ന്ദ​ൻ ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി. ഇ​തി​നെ​തി​രെ കേ​സെ​ടു​ക്ക​ണം.

ധ​ർ​മ​ട​ത്തും ത​ളി​പ്പ​റ​മ്പി​ലും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​ച്ച​ക്കൊ​ടി​യോ​ടെ​യാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ബൂ​ത്തും സി​പി​എം പി​ടി​ച്ചെ​ടു​ത്തു. കു​റ്റ്യാ​ട്ടൂ​ർ വേ​ശാ​ല​യി​ൽ ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ ദേ​ഹ​ത്ത് മു​ള​ക് പൊ​ടി വി​ത​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment