ഇത് വോട്ടിംഗ് മെഷീനാ..! മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയ കോണ്‍ഗ്രസ് നേതാവ് ഞെട്ടി; ഗുജറാത്ത് നിയമസഭ വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്‌

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 68 ശ​ത​മാ​നം പോ​ളിം​ഗ്. ക​ച്ച്, സൗ​രാ​ഷ്ട്ര, തെ​ക്ക​ൻ ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ 89 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു. 2012ൽ 71.3 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.

നി​ര​വ​ധി ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തു വോ​ട്ടിം​ഗി​നെ ബാ​ധി​ച്ചു. സൂ​റ​റ്റി​ൽ 70ൽ ​അ​ധി​കം വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ഇ​വ പി​ന്നീ​ട് മാ​റ്റി ന​ൽ​കി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു. മെ​ഷീ​നു​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച ബൂ​ത്തു​ക​ളി​ൽ ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, വോ​ട്ടെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ബ്ലൂടൂ​ത്ത് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി ക്ര​മ​ക്കേ​ടു ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

പോ​ർ​ബ​ന്ദ​റി​ലെ മു​സ്ലിം ഭൂ​രി​പ​ക്ഷ​മു​ള്ള മൂ​ന്നു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​വു​മാ​യി ബ്ലൂ ​ടൂ​ത്ത് വ​ഴി മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്വാ​ഡി​യ ആ​രോ​പി​ച്ചു. മൊ​ബൈ​ൽ ഫോ​ണി​ലെ ബ്ലൂ ​ടൂ​ത്ത് ഓ​ണാ​ക്കി​യ​പ്പോ​ഴാ​ണ് ലി​സ്റ്റു ചെ​യ്തു വ​ന്ന സ​മീ​പ ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഇ​സി​ഒ 105 എ​ന്ന​താ​ണെ​ന്നും ഇ​ത് വോ​ട്ടിം​ഗ് മെ​ഷീ​നാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് പ​രാ​തി​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, തോ​ൽ​വി ഉ​റ​പ്പാ​ക്കി​യ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി കു​റ്റ​പ്പെ​ടു​ത്തി.

Related posts