പോലീസിനെ കണ്ട് ഓടിയ യുവാവിന്‍റെ അരക്കെട്ടിൽ നിന്ന് ഊർന്ന് വീണത് മദ്യകുപ്പികൾ; പോലീസ് പരിശോധനയിൽ കണ്ടെടുത്തത് എട്ടുലിറ്റർ വ്യാജ മദ്യം; യുവാവിനെ അകത്താക്കി പോലീസ്

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ലെ ബാ​റി​ൽ നി​ന്നും ഇ​റ​ങ്ങി​യ ആ​ളിൽ നിന്നും എട്ടുലിറ്റർ വ്യാജ വിദേശ മദ്യം പിടിച്ചെടുത്തു. മദ്യവു മായി പുറത്തേക്കിറങ്ങുന്പോൾ ഇയാൾ പോ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ൻ ശ്ര​മി​ച്ചു. ഓ​ടു​ന്ന​തി​നെ ഇ​യാ​ളു​ടെ മ​ടി​കു​ത്തി​ൽ നി​ന്നും മ​ദ്യം താഴെ വീ​ഴു​ക​യും ഓ​ടാ​ൻ ക​ഴി​യാ​താ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നാണ് ഇയാൾ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ മു​ദ്ര​ക​ളോ ഹോ​ളോ​ഗ്രാ​മോ ഇ​ല്ലാ​ത്ത എ​ട്ട് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇന്നലെ രാ​വി​ലെ ഒ​ൻ​പ​തു മ​ണി​യോ​ടെ കാ​ട്ടാ​ക്ക​ട​യി​ലെ ബാ​റി​ൽ​നി​ന്നും മദ്യവുമായി വന്ന തി​രു​വ​ല്ലം, പ​ന​തു​റ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ന്ന​വി​ളാ​ക​ത്തു വീ​ട്ടി​ൽ ബി​ജു (45 ) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ ബാ​റി​ന് സ​മീ​പ​ത്തു എ​ത്തു​മ്പോ​ൾ ഇ​വി​ടെ സാ​മൂ​ഹ്യ അ​ക​ലം ഇ​ല്ലാ​തെ മ​ദ്യം വാ​ങ്ങാ​ൻ നി​ര​ന്നു നി​ന്ന​വ​ർ നാ​ലു​പാ​ടും ഓ​ടി. ഇ​തി​നി​ടെ മ​ദ്യവുമായി ഇ​വ​ർ​ക്കി​ട​യി​ലൂ​ടെ ഓ​ടാ​ൻ ശ്ര​മി​ച്ച ബി​ജു​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി​ക​ൾ ഊ​ർ​ന്നു വീ​ണ​തി​നാ​ൽ ഇ​യാ​ൾ​ക്ക് ഓ​ടി മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഗ്രേ​ഡ് എ​സ്ഐ ഹെ​ൻ​ഡേ​ഴ്‌​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​യി​ൽ ഊ​ർ​ന്നു വീ​ണ കു​പ്പി​ക​ൾ കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ വ​സ്ത്ര​ത്തി​നി​ട​യി​ലും ഒ​ളി​പ്പി​ച്ച മ​ദ്യ​മു​ൾ​പ്പ​ടെ ഇ​യാ​ളി​ൽ നി​ന്നും എ​ട്ട് ലി​റ്റ​ർ മ​ദ്യ​വും ക​ണ്ടെ​ടു​ത്തു.

ക​ണ്ടെ​ടു​ത്ത കു​പ്പി​ക​ളി​ൽ ഒ​ന്നും ത​ന്നെ സ​ർ​ക്കാ​ർ ഹോ​ളോ​ഗ്രാം ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നും അ​ള​വു​ക​ളി​ലും വ്യ​ത്യാ​സം ഉ​ള്ള​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തോ​ടെ ഇ​യാ​ളെ കാ​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

ബെ​വ്കോ ആ​പ്പി​ലൂ​ടെ ബു​ക്ക് ചെ​യ്ത​ല്ല മ​ദ്യം വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ൾ വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചാ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു ബി​ല്ലു​ക​ളും കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഇ​യാ​ളി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും വി​വ​രം എ​ക്‌​സൈ​സ് വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യും കാ​ട്ടാ​ക്ക​ട ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് ഡി. ​ബി​ജു​കു​മാ​ർ പ​റ​ഞ്ഞു.​

ഇ​തോ​ടൊ​പ്പം ഹോ​ളോ ഗ്രാം ​പ​തി​ക്കാ​ത്ത മ​ദ്യം എ​ങ്ങ​നെ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി എ​ന്ന​തും ഇ​തി​ന്‍റെ ഉ​റ​വി​ട​വും മ​റ്റും എ​ക്‌​സൈ​സു​മാ​യി സ​ഹ​ക​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മ​ദ്യ​സാ​മ്പി​ൾ ശേ​ഖ​രി​ച്ച ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment