ക്ഷീരമുള്ളോരകിടിന് ചുവട്ടിലും..! ഭക്ഷ്യസുരക്ഷാവകുപ്പ് അടിക്കുഴഞ്ഞെത്തിയപ്പോഴേക്കും  ആ​ര്യ​ങ്കാ​വി​ല്‍ പി​ടി​കൂ​ടി​യ പാ​ലി​ലെ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഓക്സിജനായി; ഭക്ഷ്യവകുപ്പിനെ കുത്തി ക്ഷീരവകുപ്പ്…

 

കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ല്‍ ക്ഷീ​ര​ വി​ക​സ​ന​വ​കു​പ്പ് പി​ടി​കൂ​ടി​യ 15300 ലി​റ്റ​ര്‍ പാ​ലി​ല്‍ മാ​യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് മാ​യം ക​ല​ര്‍​ത്തി​യ പാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​താ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.

ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലാ​ത്ത​തി​ല്‍ വി​വ​രം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന് കൈ​മാ​റി. എ​ന്നാ​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ര്യ​ങ്കാ​വി​ലെ​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യാ​ണ്. ഇ​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ള്‍ വീ​ണ്ടും വൈ​കി.

ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഓ​ക്‌​സി​ജ​നാ​യി മാ​റു​മെ​ന്നാ​ണ് വി​വ​രം.

പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഏ​റെ വൈ​കി​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് എ​ത്തി​യ​തെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ത​ന്നെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

മ​ണി​ക്കൂ​റോ​ളം വൈ​കി സാ​മ്പി​ളെ​ടു​ത്ത​ത് പ​രി​ശോ​ധ​നാ​ഫ​ല​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചി​രു​ന്നു.
പാ​ലി​ന് കൊ​ഴു​പ്പു​കു​റ​ഞ്ഞു എ​ന്ന് മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment