ഗു​രുവാ​യൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​നി വാ​ട്ട​ർ എ​ടി​എ​മ്മി​ൽ നി​ന്ന് വെ​ള്ളം

ഗു​രു​വാ​യൂ​ർ: ഗു​രുവാ​യൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വാ​ട്ട​ർ എ​ടി​എം വ​ഴി കു​ടി​വെ​ള്ള​മെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്ക് പു​തി​യ ചു​വ​ട് വ​യ്്ക്കു​ന്നു.​ കി​ഴ​ക്കേ​ന​ട​യി​ലും പ​ടി​ഞ്ഞാ​റെ​ന​ട​യി​ലും ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ നാ​ല് എടി​എ​മ്മു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ​ഇ​തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.​

കി​ഴ​ക്കെ​ന​ട​യി​ൽ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​നു​ള്ളി​ലാ​ണ് എ​ടി​എം സ്ഥാ​പി​ക്കു​ന്ന​ത്.​ തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​വി​ടെ റോ​ഡി​ൽ നി​ന്ന് കൊ​ണ്ട ്് എ​ടി​എ​മ്മി​ലൂ​ടെ വെ​ള്ളം എ​ടു​ക്കാ​നാ​കും. ​റി​വേ​ഴ്സ് ഓ​സ്മോ​സി​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കും. ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ കൊണ്ടു വ​ന്ന് വെ​ള്ളം നി​റ​ക്കും.​ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ലെ കി​ണ​ർ ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം കി​ണ​റി​ൽ നി​ന്ന് വെ​ള്ളം കൊ​ണ്ടുവ​ന്ന് നി​റ​ക്കും.​

വാ​ട്ട​ർ സൊ​ലൂ​ഷ​ൻ​സ് എ​ന്ന ക​ന്പ​നി ഒ​രു എ​ടി​എ​മ്മി​ന് ആ​റു ല​ക്ഷം എ​ന്ന നി​ര​ക്കി​ലാ​ണ് എ​ടി​എം സ്ഥാ​പി​ക്കു​ന്ന​ത്.​ 1, 2, 5 രൂ​പ​ നാണയം എടിഎ​മ്മി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വെ​ള്ളം ല​ഭി​ക്കും.​ 1, 2, 5, 20 ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എടി​എ​മ്മി​ലു​ണ്ടാകും.​ അ​ടു​ത്ത ആ​ഴ്ചയാണ് പദ്ധതിയുടെ ഉ​ദ്ഘാ​ട​നം നടക്കുക.

Related posts