വെള്ളം കരുതലോടെ ഉപയോഗിച്ചാൽ കരം കുറയ്ക്കുന്ന  കാര്യം ആലോചിക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍ ക​രു​ത​ലോ​ടെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ൽ വെ​ള്ള​ക്ക​രം കു​റ​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.

വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ന​ഷ്ടം കു​റ​ക്കാ​ന്‍ മാ​ത്ര​മ​ല്ല ജ​ല​ത്തി​ന്‍റെ ഉ​പ​ഭോ​ഗ​ത്തെ പ​റ്റി ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ന്‍ കൂ​ടി​യാ​ണ് വെ​ള്ള​ക്ക​രം വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടു​ന്ന​തെ​ന്നും​ചെ​ല​വും വ​രു​മാ​നം ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തി​ൽ വ​ർ​ധ​വു​ണ്ടെ​ന്നും ഈ ​ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​ണ് നി​കു​തി കൂ​ട്ടി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ഒ​രു ദി​വ​സം ആ​റു കോ​ടി ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് പാ​ഴാ​ക്കി ക​ള​യു​ന്ന​ത്. മാ​സം 25,000 ലി​റ്റ​ര്‍ വെ​ള്ള​മു​പ​യോ​ഗി​ക്കു​ന്ന കു​ടും​ബം ക​രു​ത​ലോ​ടെ വെ​ള്ള​മു​പ​യോ​ഗി​ച്ചാ​ൽ ഉ​പ​ഭോ​ഗം 17,000 ലി​റ്റ​റാ​ക്കി കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.

വെ​ള്ള​ക്ക​രം വ​ർ​ധ​ന​വ് ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​മെ​ന്നും ഇ​നി ഒ​രു നി​കു​തി വ​ർ​ധ​ന​വ് ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment