അ​വ​ധി​യ്ക്ക് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി ! കൗ​മാ​ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ദീ​പാ​വ​ലി അ​വ​ധി​ക്ക് വ​യ​നാ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ കൗ​മാ​ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

പ​ന​മ​രം കു​ന്നു​മ്മ​ല്‍ വീ​ട്ടി​ല്‍ അ​ശ്വ​ന്ത് (19) നെ​യാ​ണ് പ​ന​മ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ക​രി​മ്പു​മ്മ​ല്‍ ചു​ണ്ട​ക്കു​ന്നി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വി​രു​ന്നെ​ത്തി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

പെ​ണ്‍​കു​ട്ടി വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മാ​ന​ന്ത​വാ​ടി പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment