വ​യ​നാ​ട് ജി​ല്ലാ സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; ഒ​ന്നാം ഘ​ട്ടം 18 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും

ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്ത് മ​ര​വ​യ​ലി​ൽ 18മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​താ ജ​ഗ​ദീ​ഷ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി അം​ഗം സ​ലീം ക​ട​വ​ൻ, സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ന് 18.67 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി (കേ​ര​ള ഇ​ൻ​ഫ്ര സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡ്) പ​ദ്ധ​തി മു​ഖേ​ന വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ (​കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി ഓ​ർ​ഗ​നൈ​സേ​ഷ​ൻ) വ​ഴി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. പ്ലാ​ന്‍റ​റും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും കാ​യി​ക​പ്രേ​മി​യു​മാ​യ എം.​ജെ. വി​ജ​യ​പ​ദ്മ​ൻ 29 വ​ർ​ഷം മു​ന്പ് 20പേ​രി​ൽ നി​ന്നും വി​ല​യ്ക്ക് വാ​ങ്ങി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കൈ​മാ​റി​യ 7.88 ഏ​ക്ക​റി​ലാ​ണ് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ 26900 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള വി​ഐ​പി ലോ​ഞ്ച്, 9400 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഹോ​സ്റ്റ​ൽ കെ​ട്ടി​ടം, പൊ​തു ശൗ​ചാ​ല​യം, ജ​ല​വി​ത​ര​ണ സം​വി​ധാ​നം, വൈ​ദ്യു​തീ​ക​ര​ണം, മ​ഴ​വെ​ള്ള​സം​ഭ​ര​ണം, 9500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​മു​ള്ള ര​ണ്ട് നി​ല​ക​ളി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കേ​ന്ദ്രം, ഫെ​ൻ​സിം​ഗ്, ക​ളി​ക്കാ​ർ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള ഓ​ഫീ​സ് മു​റി​ക​ൾ, ഡ്രെയി​നേ​ജ് സി​സ്റ്റം, ര​ണ്ട് അ​ടി മ​ണ്ണി​ട്ടു പൊ​ക്കി സ്വാ​ഭാ​വി​ക പ്ര​ത​ല​ത്തോ​ടു​കൂ​ടി​യ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​റ് ലൈ​നോ​ടു​കൂ​ടി​യ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ളവയും നിർമിക്കും. ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​വ്യ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജൂ​ലൈ ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി മാ​രാ​യ എം.​ഐ. ഷാ​ന​വാ​സ്, എം.​പി. വീ​രേ​ന്ദ്ര കു​മാ​ർ, എം​എ​ൽ​എ മാ​രാ​യ ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

കാ​യി​ക യു​വ​ജ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ൻ, കാ​യി​ക യു​വ​ജ​ന​കാ​ര്യ ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ​ൻ കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​ബീ​സ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​താ ജ​ഗ​ദീ​ഷ്, ജി​ല്ലാ​ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Related posts