ആ നിര്‍മാതാവില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സ്വര ഭാസ്‌കറിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ ഒരു നിര്‍മാതാവില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് നടി സ്വര ഭാസ്‌കര്‍. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടിമാരുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നതിനിടെയാണ് സ്വരയുടെ തുറന്നുപറച്ചില്‍.

ഒരു സിനിമയുടെ ഭാഗമായാണ് അയാളുടെ മുന്നിലെത്തിയത്. എന്നെ കണ്ടതു മുതല്‍ അയാളുടെ നോട്ടം ഏതോ വസ്തുവിനെ നോക്കുന്നത് പോലെയായിരുന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റ് എന്റെ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്ന് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ വായില്‍ നിറയെ എന്റെറ മുടിയായിരുന്നു.

ആ സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്ന് എനിക്ക് മാത്രമേ അറിയൂ. അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം”- സ്വര പറഞ്ഞു. ഹോളിവുഡില്‍ സംഭവിച്ചത് പുറത്തു പറയാന്‍ ഒരുപാട് സമയം എടുത്തു. നടിമാര്‍ തുറന്നുപറയുമ്പോള്‍ അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്’ എന്നും സ്വര വ്യക്തമാക്കി.

Related posts