ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ, ഞ​ങ്ങ​ള്‍​ക്ക് വോ​ട്ട് ചെ​യ്യൂ, ഞ​ങ്ങ​ള്‍ മു​സ്‌​ലിം​ക​ള്‍​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാം; ബി​ജെ​പി മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്ന​ത് ക​ള്ള​പ്ര​ച​ര​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കോ​ഴി​ക്കോ​ട്: എ​ന്‍​ഡി​എ നേ​തൃ​ത്വം ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള മ​ന്ത്രി ഇ​ല്ലാ​ത്ത​ത് മു​സ്‌​ലി​ക​ള്‍ ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്യാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

കോ​ഴി​ക്കോ​ട് പ്ര​സ്‌​ക്ല​ബ്ബി​ന്‍റെ ത​ദ്ദേ​ശം 2025 പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. മു​സ്‌​ലിം​ക​ള്‍ വോ​ട്ട് ചെ​യ്യാ​തെ​ങ്ങ​നെ എം​പി ഉ​ണ്ടാ​കും? പി​ന്നെ എ​ങ്ങ​നെ മു​സ്‌​ലിം മ​ന്ത്രി ഉ​ണ്ടാ​കും? ഞ​ങ്ങ​ളെ സ​ഹാ​യി​ക്കൂ, ഞ​ങ്ങ​ള്‍​ക്ക് വോ​ട്ട് ചെ​യ്യൂ, ഞ​ങ്ങ​ള്‍ മു​സ്‌​ലിം​ക​ള്‍​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാം-​രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാ എം​പി മു​ഖേ​നെ മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​നാ​കു​മ​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന്, മു​മ്പ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ മു​സ്‌​ലിം മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വ​ല്ലോ എ​ന്നാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ ബി​ജെ​പി മു​സ്‌​ലിം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​റു​ത്തി​യി​ട്ടു​ണ്ട്.

ഒ​രു മ​ത​വി​ഭാ​ഗ​ത്തി​നോ​ടോ സ​മു​ദാ​യ​ത്തോ​ടോ വി​ശ്വാ​സ​ത്തി​നോ ബി​ജെ​പി എ​തി​ര​ല്ല. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന​യെ എ​തി​ര്‍​ക്കു​ന്ന ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി, വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​ക​ളെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കും. ഭ​ര​ണ​ഘ​ട​ന​യെ മു​റു​കെ​പ്പി​ടി​ച്ചാ​ണ് ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ബി​ജെ​പി മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ക​ള​ള പ്ര​ചാ​ര​ണ​മാ​ണെ​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment