ഹൈദരാബാദ്: 40വയസുകാരന് 13-കാരിയെ വിവാഹം കഴിപ്പിച്ച് നല്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തെലങ്കാനയിലാണ് സംഭവം.
വിവാഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇതിനെതിരേ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചര്‍ച്ചയായി. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്പില് നില്ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും ഇവരുടെ സമീപത്ത് നില്ക്കുന്നതും കാണാം.
വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തി. അതോടെ സംഭവത്തിൽ പോലീസിന് കേസെടുക്കേണ്ടി വന്നു.
വരനായ 40കാരന്, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന് ഇടനിലക്കാരന് 40-കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.