മൗനം പാലിച്ച് സൈറണും; 72-ാം മ​ഹാ​ത്മ ഗാ​ന്ധി രക്തസാക്ഷി ദിനത്തിൽ കോട്ടയം നഗരസഭ  സൈറൺ മുഴങ്ങിയില്ല; കാരണം തേടിയവർക്ക് കിട്ടിയ മറുപടിയിങ്ങനെ…


കോ​ട്ട​യം: രാ​ഷ്്ട്രപി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 72-ാം ര​ക്ത സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ കോട്ടയം ന​ഗ​ര​സ​ഭ​യി​ൽ അ​നു​സ്മ​ര​ണ സൈ​റ​ണ്‍ മു​ഴ​ങ്ങാ​തി​രു​ന്ന​തു സാങ്കേതിക തകരാർ മൂലമാണെന്ന് അ​ധി​കൃ​ത​ർ. വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം മൂ​ലം യ​ന്ത്രം ത​ക​രാ​റി​ലാ​യ​താ​ണു സൈ​റ​ണ്‍ മു​ഴ​ങ്ങാ​തി​രു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഡോ. ​പി. ആ​ർ. സോ​ന അ​റി​യി​ച്ചു.

ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ആ​ദ​ര സൂ​ച​ക​മാ​യി 11.10നാ​യി​രു​ന്നു സൈ​റ​ണ്‍ മു​ഴ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. സൈ​റ​ണ്‍ ശ്ര​ദ്ധി​ച്ചു ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ​ത്തി​നു കാ​ത്തി​രു​ന്ന ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളും മ​റ്റു ഓ​ഫീ​സു​ക​ളും അ​തോ​ടെ അ​നു​സ്മ​ര​ണം താ​മ​സി​ച്ചാ​ണു ന​ട​ത്തി​യ​ത്. സൈ​റ​ണ്‍ താ​മ​സി​ക്കു​ന്ന​തു തി​രി​ച്ച​റി​ഞ്ഞ സ്കൂ​ളു​ക​ൾ സ്വ​ന്തം നി​ല​യി​ൽ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

കൃ​ത്യ സ​മ​യ​ത്തു സൈ​റ​ണ്‍ മു​ഴ​ങ്ങാ​തി​രു​ന്ന​ത് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​ജി സാ​മു​വ​ൽ ആ​രോ​പി​ച്ചി​രു​ന്നു. രാ​വി​ലെ കൃ​ത്യ​മാ​യി സൈ​റ​ണ്‍ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം സം​ഭ​വി​ച്ച​പ്പോ​ഴാ​ണു സൈ​റ​ണ്‍ യ​ന്ത്ര​ത്തി​നു ത​ക​രാ​റു സം​ഭ​വി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ്പോ​ൾ ത​ന്നെ കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ​രി​ശോധി​ച്ചെ​ങ്കി​ലും ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് യ​ന്ത്രം ശ​രി​യാ​ക്കാ​നാ​യ​ത്. അ​തി​നാ​ലാ​ണ് സൈ​റ​ണ്‍ മു​ഴ​ങ്ങാ​തി​രു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പറഞ്ഞു.

Related posts

Leave a Comment