സ്ത്രീ സമത്വത്തിനെതിരേ വാദിക്കുന്ന ഇന്നത്തെ കാലത്ത് പുരുഷൻമാർക്കെതിരേ നടക്കുന്ന അക്രമങ്ങളും ആരും കണ്ടില്ലെന്ന് നടിക്കരുത്. ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകൾ മാത്രമല്ലെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു സ്ത്രീ തന്റെ ഭർത്താവിനെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക, എന്ന മുന്നറിയിപ്പോടെ @VishalMalvi_ എന്ന എക്സ് (X) ഉപയോക്താവാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
വീട്ടിനുള്ളിൽവച്ചുണ്ടാകുന്ന തർക്കങ്ങൾക്കിടയിൽ സ്ത്രീ ഭർത്താവിനെ അടിക്കുന്നതും മുടിക്ക് കുത്തിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. “കഴിഞ്ഞ രണ്ട് വർഷമായി പീഡനം അനുഭവിക്കുന്ന വ്യക്തി തന്റെ ലാപ്ടോപ്പിൽ റിക്കാർഡ് ചെയ്ത ദൃശ്യങ്ങളാണിത്. മർദനം പതിവായതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കാൻ യുവാവ് നിർബന്ധിതനായത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്പോൾ പലപ്പോഴും പുരുഷൻമാരുടെ കാര്യം പലരും മറന്ന് പോകുന്നു എന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.
