ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ഐ​ആ​ർ​സി​ടി​സി


പ​ര​വൂ​ർ: റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ കു​ത്ത​ക​യ്ക്ക് പി​ന്നാ​ലെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് മേ​ഖ​ല​യി​ലും ആ​ധി​പ​ത്യ​മു​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) ഒ​രു​ങ്ങു​ന്നു. സ്വ​ന്തം പേ​യ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മാ​യ “ഐ​ആ​ർ​സി​ടി​സി പേ​യ്‌​മെ​ന്‍റ്സി’​ലൂ​ടെ പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ (1 ട്രി​ല്യ​ൺ) ഇ​ട​പാ​ടു​ക​ൾ പ്രോ​സ​സ് ചെ​യ്യാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് പു​റ​മെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​യ്‌​മെ​ന്‍റ് അ​ഗ്ര​ഗേ​റ്റ​റാ​യി മാ​റു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം റി​സ​ർ​വ് ബാ​ങ്കി​ൽ നി​ന്ന് പേ​യ്‌​മെ​ന്‍റ് അ​ഗ്ര​ഗേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ത്വ​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ഐ​ആ​ർ​സി​ടി​സി ഈ ​നീ​ക്കം സ​ജീ​വ​മാ​ക്കി​യ​ത്.

നി​ല​വി​ൽ ഐ​ആ​ർ​സി​ടി​സി വ​ഴി​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന്റെ 20 ശ​ത​മാ​ന​ത്തോ​ളം മാ​ത്ര​മാ​ണ് സ്വ​ന്തം ഗേ​റ്റ്‌​വേ​യാ​യ “ഐ-​പേ’ വ​ഴി ന​ട​ക്കു​ന്ന​ത്. ഇ​ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും സ്വ​ന്തം പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ 70,000 കോ​ടി രൂ​പ​യു​ടെ വി​നി​മ​യം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. ഇ​തി​ന് പു​റ​മെ ജി​എ​സ്ടി പേ​യ്‌​മെ​ന്‍റു​ക​ൾ, മു​നി​സി​പ്പ​ൽ നി​കു​തി​ക​ൾ, യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ പ​ണ​മി​ട​പാ​ടു​ക​ൾ കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ബി​ൽ​ഡെ​സ്ക്, റേ​സ​ർ​പേ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്ക് ഐ​ആ​ർ​സി​ടി​സി​യു​ടെ ഈ ​വ​ര​വ് വ​ലി​യ വെ​ല്ലു​വി​ളി​യാ​കും. വി​പു​ല​മാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു ടെ​ക്നോ​ള​ജി സ​ർ​വീ​സ് പ്രൊ​വൈ​ഡ​റെ ക​മ്പ​നി ഇ​തി​ന​കം നി​യ​മി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ പ്ര​തി​ദി​നം 15 ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ലാ​റ്റ്‌​ഫോം എ​ന്ന നി​ല​യി​ൽ പേ​യ്‌​മെ​ന്‍റ് മേ​ഖ​ല​യി​ൽ ഐ​ആ​ർ​സി​ടി​സി​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ ക്ല​യ​ന്‍റു​ക​ൾ​ക്കി​ട​യി​ൽ വി​ശ്വ​സ​നീ​യ​മാ​യ ഒ​രു പ്ലാ​റ്റ്‌​ഫോ​മാ​യി വ​ള​രു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പേ​യ്‌​മെ​ന്‍റ് അ​ഗ്ര​ഗേ​റ്റ​റാ​യി മാ​റാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ ഈ ​ഉ​പ​സ്ഥാ​പ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment