വ​ധു ഒ​ല്ലൂരി​ൽ; വ​ര​ൻ ന്യൂ​സി​ലാ​ന്‍‌ഡിൽ…! തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഓ​ണ്‍​ലൈ​ൻ വി​വാ​ഹം കു​ട്ട​നെ​ല്ലൂ​രി​ൽ ന​ട​ന്നു; ഇങ്ങനെയൊരു വിവാഹം നടത്താനുള്ള കാരണം…

ഒ​ല്ലൂ​ർ: തൃ​ശൂ​ർ ജി​ല്ലയി​ലെ ആ​ദ്യ​ത്തെ ഒാണ്‍​ലൈ​ൻ വി​വാ ഹം കു​ട്ട​നെ​ല്ലൂ​ർ സ​ബ് ര​ജി​സ്ട്രാർ ഒാ​ഫീസി​ൽ ര​ജി​സ്ട്രാ​ർ ബി​ന്ദു​പു​ത്തോ​ക്കാ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു.

ഒ​ല്ലൂ​ർ ഹോ​ളി ഏ​യ്ഞ്ച​ൽ​സ് റോ​ഡി​ൽ ക​ല്ലൂ​ക്കാ​ര​ൻ റാ​ഫി – ഷൈ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സെ​റി​ൻ ക​ല്ലൂ​ക്കാ​ര​നും മാ​ള കു​രു​വി​ലശേ​രി ഇല​ഞ്ഞി​ക്ക​ൽ പോ​ൾ​സ​ണ്‍ – ലി​സി ദ​ന്പ​ തി​ക​ളു​ടെ മ​ക​ൻ ജി​തി​നും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് ഒ​ാണ്‍​ലൈ​നാ​യി ന​ട​ന്ന​ത്.

ന്യൂസി​ലാ​ൻഡി​ൽ ഡി​സൈ​ൻ എ​ൻജി​നീയ​റാ​യി ജോ​ലി​ ചെ​യ്യു​ന്ന ജി​തി​നും സെ​റി​നു​മാ​യു​ള്ള വി​വാ​ഹം 2020 ൽ ​ഉ​റ​പ്പി​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ കോ​വിഡി നെത്തു​ട​ർ​ന്ന് യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ വി​വാ​ഹം 2021 ജ​നു​വ​രി​യി​ൽ ന​ട​ത്താ​ൻ തീരു​മാ​നി​ച്ചു. കോ​വിഡിന്‍റെ ര​ണ്ടാ​ംവ​ര​വ് അ​തും ത​ട​‌​സ​പ്പെ​ടു​ത്തി.

നാട്ടി​ലേ​ക്ക് എ​ത്തി​യാ​ൽ ജി​തി​ന് തി​രി​ച്ചുപോ​കു​ന്ന​തി​ന് ഒ​ട്ടേ​റെ ക​ട​ന്പ​ക​ൾ ഉ​ള്ള​തി​നാ​ൽ വ​രാ​നു​ള്ള ബു​ദ്ധി​മു​ട്ട് വീട്ടു​കാ രെ അ​റി​യി​ച്ചു.

വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഭാ​ര്യ എ​ന്ന നി​ല​യി​ൽ സെ​റി​നെ ന്യൂസി​ലാ​ൻ ഡിലേ​ക്കു കൊ​ണ്ടുപോ​കു​ന്ന​തി​നു സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും എ​ന്നറി​യി​ച്ച​തോ​ടെ വി​വാ​ഹം ഒാ​ണ്‍​ലൈ​നി​ൽ ന​ട​ത്താം എ​ന്നു തി​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വ​ര​ൻ തന്‍റെ പി​താ​വ് പോ​ൾ​സന് പ​വ​ർ ഒ​ാഫ് അ​റ്റോ​ർ​ണി ന​ൽ​കി വി​വാ​ഹം ര​ജി​സ്റ്റർ ചെ​യ്യു​ക​യാ​യി​രു​ന്നു. സ്പെഷ​ൽ മാ​രേജ് ആ​ക്ട് പ്ര​കാ​ര​മാ​ണു വി​വാ​ഹം ര​ജി​സ്റ്റർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സെ​റി​ൻ എം​ടെ​ക് പൂ​ർ​ത്തി​യാ​ക്കിയി​ട്ടു​ണ്ട്. അ​ടു​ത്ത ജ​നു വ​രി​യി​ൽ നാ​ട്ടി​ലെത്തി വി​വാ​ഹം ക്രി​സ്തീയാ​ചാ​ര​പ്ര​കാ​രം ന​ട​ത്ത​ണം എ​ന്ന​താ​ണ് ഇ​രു​വീട്ടു​കാ​രു​ടെ​യും ആ​ഗ്ര​ഹം. നാ​ട്ടി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യും എ​ന്ന ശു​ഭ​ാപ്തി വി​ശ്വാ​സ​മാ​ണ് ജി​തി​നും പ​ങ്കു​വ​ച്ച​ത്.

അ​ല്ലെങ്കി​ൽ ഭാ​ര്യ എ​ന്ന നി​ല​യി​ൽ സെ​റി​ന്‍റെ വി​സ ശ​രി​യാ​ക്കി സെ​റി​നെ ന്യൂസി​ലാ​ൻഡി​ലേ​ക്കു കൊ​ണ്ടുപോ​ക​ാ ൻ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​രു വീ​ട്ടു​കാ​രും.

Related posts

Leave a Comment