കഴക്കൂട്ടം: വിവാഹം കഴിഞ്ഞ നവ ദന്പതികൾ വിവാഹ വേഷത്തോടെ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തു. ബെന്‍ ജോര്‍ജ് ബാബു ആര്.ടാനിയ, വിയാനി ടെറ്റസ് പ്രതീഷ് ലോറന്‍സ് ദമ്പതിമാരാണ് ഇന്നലെ വോട്ട് ചെയ്തത്.
വലിയവേളി ഗ്ലോറിയ ഭവനില്‍ ടൈറ്റസ് ഗോമസിന്റെയും ഫ്രാന്‍സിന ടൈറ്റസിന്റെയും മകളാണ് വധു വിയാനി ടൈറ്റസ്.
ശംഖുംമുഖം പ്രവീണ്‍ നിവാസില്‍ ലോറന്‍സ് പോളിന്റെയും ലിസി ലോറന്‍സിന്റെയും മകനാണ് വരന് പ്രതീഷ് ലോറന്‍സ്.
വെട്ടുകാട് പള്ളിയില്‍ നടന്ന വിവാഹത്തിനുശേഷം വിയാനി വലിയവേളി എല്‍പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. പ്രതീഷും ഒപ്പമുണ്ടായിരുന്നു.
വെട്ടുകാട് സെന്റ് മേരീസ് സ്കൂളിലെ ബൂത്തിലായിരുന്നു പ്രതീഷിന് വോട്ട്. കഴക്കൂട്ടം വടക്കുംഭാഗം ഗോള്‍ഡിസ് നെസ്റ്റില്‍ പരേതനായ ബാബു ജോര്‍ജിന്റെയും ദീപ്തി പീറ്റേഴ്സിന്റെയും മകനാണ് വരന് ബെന്‍.
കഴക്കൂട്ടം കരിയില്‍ അമ്മു കോട്ടേജിലെ റെജിനോള്‍ഡ് അലക്സാണ്ടറിന്റെയും ജൂഡിത്ത് ഏഞ്ചലിന്റെയും മകളാണ് വധു ടാനിയ.
വെള്ളയമ്പലത്തുള്ള റോമന്‍ കാത്തലിക് പള്ളിയില്‍ നടന്ന വിവാഹത്തിനുശേഷം ബെന്‍ കഴക്കൂട്ടത്തുള്ള പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. വധു ടാനിയയും ഒപ്പമുണ്ടായിരുന്നു.
പുല്ലാട്ടുകരി സ്കൂളിലെ ബൂത്തിലാണ് ടാനിയ വോട്ട് ചെയ്തത്.