വിവാഹശേഷം വധുവില്‍ കോവിഡ്! ന​വ​വ​ധു​വി​ന്‍റെ ഭ​ർ​തൃ​പി​താ​വി​നെ​തി​രേ കേ​സ്; മൂന്ന് വൈദികര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ നിരീക്ഷണത്തില്‍

മാ​ന​ന്ത​വാ​ടി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ന​വ​വ​ധു​വി​ന്‍റെ ഭ​ർ​തൃ​പി​താ​വി​നെ​തി​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​നു കേ​സ്.

എ​ട​വ​ക എ​ള്ളു​മ​ന്ദം സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു എ​ള്ളു​മ​ന്ദം സ്വ​ദേ​ശി​യു​ടെ മ​ക​ന്‍റെ വി​വാ​ഹം.

വി​വാ​ഹ​ശേ​ഷ​മാ​ണ് വ​ധു​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​നു ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബ​ത്തേ​രി​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലി​രി​ക്കെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു എ​ടു​ത്ത​ശേ​ഷം മാ​ന​ന്ത​വാ​ടി അ​ന്പു​കു​ത്തി​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​സ​മി​ക്കു​ന്ന​തി​നി​ടെ പു​റ​ത്തു സ​ഞ്ച​രി​ച്ച​തി​നാ​ണ് യു​വാ​വി​നെ​തി​രെ കേ​സ്.

ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് ര​ണ്ടു കേ​സു​ക​ളു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment