സി​ലി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു! സി​ലി​യു​ടെ സ്വ​ർ​ണം ത​ട്ടി​യ​ത് അ​മ്മ ഫി​ലോ​മി​ന​യു​ടെ അ​റി​വോ​ടെ! സ​ക്ക​റി​യാ​സി​നെ​തി​രേ ശ​ക്ത​മാ​യ വെ​ളി​പ്പെ​ടു​ത്തലുമായി​ സി​ലി​യു​ടെ ബ​ന്ധു​ക്ക​ൾ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് സി​ലി​യു​ടെ ബ​ന്ധു​ക്ക​ൾ. വെ​ള്ളി​യാ​ഴ്ച വ​ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൊ​ഴി​ന​ൽ​കി​യ​പ്പോ​ഴാ​ണ് സി​ലി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ സി​ജോ, സ്മി​ത, സി​ജോ​യു​ടെ ഭാ​ര്യ ജോ​യ്സ് എ​ന്നി​വ​ർ ഷാ​ജു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ പൊ​ന്നാ​മ​റ്റം പി.​ടി.​സ​ക്ക​റി​യാ​സ് മാ​സ്റ്റ​ർ,ഭാ​ര്യ ഫി​ലോ​മി​ന എ​ന്നി​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

ഇ​വ​ർ അ​റി​യാ​തെ സി​ലി​യെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി​ല്ലെ​ന്നും മ​ര​ണ​ശേ​ഷം സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ആ​രും ത​ട്ടി​യെ​ടു​ക്കി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ മൊ​ഴി​ന​ൽ​കി. സി​ലി മ​രി​ച്ച​തി​ന്‍റെ ര​ണ്ടാം​നാ​ൾ ഷാ​ജു​വി​ന്‍റെ അ​മ്മ ഫി​ലോ​മി​ന​യും ജോ​ളി​യും ചേ​ർ​ന്ന് തി​ടു​ക്ക​ത്തി​ൽ സി​ലി​യു​ടെ അ​ല​മാ​ര വൃ​ത്തി​യാ​ക്കി​യ​ത് ക​ണ്ടി​രു​ന്നു.​

അ​ന്ന് ഫി​ലോ​മി​ന​യും ജോ​ളി​യും ചേ​ർ​ന്ന് സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി​യി​ട്ടു​ണ്ടാ​കാം. ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യാ​സ് അ​റി​യാ​തെ സ്വ​ർ​ണ​കൈ​മാ​റ്റം ന​ട​ക്കി​ല്ല. സ​ക്ക​റി​യാ​സും ഫി​ലോ​മി​ന​യും അ​റി​യാ​തെ ആ​വീ​ട്ടി​ൽ ഒ​ന്നും ന​ട​ക്കി​ല്ല. സ​ക്ക​റി​യാ​സി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​യ റോ​യി​യു​ടെ ഭാ​ര്യ​യാ​യ ജോ​ളി​ക്ക് സ​ക്ക​റി​യാ​സി​ന്‍റെ വീ​ട്ടി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ടാ​യി​രു​ന്നു.

സ​ക്ക​റി​യാ​സ് ആ​ദ്യം​മു​ത​ലെ റോ​യ് തോ​മ​സി​ന്‍റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു. ആ ​വീ​ട്ടി​ൽ സ​ക്ക​റി​യാ​സ് എ​ത്തു​ന്ന​തി​നെ സ​ഹോ​ദ​ര​ൻ ടോം ​തോ​മ​സ് എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ജോ​ളി സ​ക്ക​റി​യാ​സി​ന്‍റെ പു​ലി​ക്ക​യ​ത്ത് വീ​ട്ടി​ൽ പ​തി​വു​സ​ന്ദ​ർ​ശ​ക​യാ​യ​ത്. ജോ​ളി വീ​ട്ടി​ലെ​ത്തു​ന്പോ​ഴെ​ല്ലാം ന​ല്ല ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന്പ​റ​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ സി​ലി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു. സി​ലി​യെ ഭ്രാ​ന്തി​യാ​ക്കി ചി​ത്രീ​ക​രി​ക്കാ​ൻ സ​ക്ക​റി​യാ​സ് മാ​സ്റ്റ​റാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

ജോ​ളി​യു​ടെ സാ​ന്നി​ധ്യം ആ ​വീ​ട്ടി​ലു​ണ്ടാ​യ​തു​മു​ത​ൽ സി​ലി​ക്കു​നേ​രെ ഫി​ലോ​മി​ന പീ​ഡ​നം ആ​രം​ഭി​ച്ചു. ഇ​ത് സ​ക്ക​റി​യാ​സി​ന്‍റെ​യും ജോ​ളി​യു​ടെ​യും പ്രേ​ര​ണ​കൊ​ണ്ടാ​വാം. സി​ലി തൊ​ടു​ന്ന​തി​ലെ​ല്ലാം ഫി​ലോ​മി​ന കു​റ്റം ആ​രോ​പി​ച്ച് വ​ഴ​ക്കി​ടു​മാ​യി​രു​ന്നു. സി​ലി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ചെ​ടി​ക​ൾ പു​ലി​ക്ക​യ​ത്തെ വീ​ടി​നു​മു​ന്നി​ൽ ന​ട്ട​പ്പോ​ൾ ഫി​ലോ​മി​ന ഓ​ടി​യെ​ത്തി അ​ത് പി​ഴു​തു​ക​ള​ഞ്ഞു. പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി​ലി പ​ല​പ്പോ​ഴും ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ത​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഇ​വ​ർ മൊ​ഴി​ന​ൽ​കി.

Related posts