തൃശൂർ: റസ്റ്റോറന്റിൽ വെയ്റ്ററിന്റെ സഹായമില്ലാതെ വാട്സ്ആപിലൂടെ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം.
ഇതിനു സഹായിക്കുന്ന ’ഓഫോ ബുക്ക്’ എന്ന വിദ്യ കണ്‍സോൾ ടെക്നോ സൊലൂഷന്യസ് എന്ന ഐടി കന്പനിയാണു വികസിപ്പിച്ചെടുത്തത്.
റസ്റ്റോറന്റുകൾക്ക് പൊതുവായ വാട്സ്ആപ് നന്പർ നൽകി അവയ്ക്കെല്ലാം ഷോപ്പ് കോഡുകൾ നൽകും.
റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ ഈ നന്പരിലെ ഷോപ്പ് കോഡ് നന്പരിലേക്ക് ഉപഭോക്താവ് ഇരിക്കുന്ന മേശയുടെ നന്പർ സഹിതം സന്ദേശമായി നൽകാവുന്ന സംവിധാനമാണ് വികസിപ്പിച്ചത്.
ഉപഭോക്താവിന്റെ വാട്സ്ആപിലേക്ക് മെനു കാർഡ് ലഭിക്കും. പരിശോധിച്ച് ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്യാം.
ഓർഡർ ചെയ്ത ഇനങ്ങളുടെ വിവരവും ബിൽതുകയും ഹോട്ടലുടമയുടെ കംപ്യൂട്ടറിലുള്ള എക്സൽ ഷീറ്റിലും എത്തും.
ഉപഭോക്താവിന് വെയിറ്ററിനായി കാത്തുനിൽക്കാതെ ഓർഡർ ചെയ്യാമെന്നതിനു പുറമേ, ഉടമയ്ക്ക് കണക്കു കൈയോടെ മനസിലാക്കാനും കഴിയുമെന്ന് കണ്‍സോൾ പ്രതിനിധികളായ അരവിന്ദ് മംഗലശേരി, ടി.ആർ. പ്രവീണ്‍, സുമേഷ് കർണാംകോട്ടിൽ എന്നിവർ അറിയിച്ചു. ഫോണ്‍ 9744175735..